‘വിസ് എയർ’ വിമാനങ്ങൾ വീണ്ടും പറക്കും; അബുദാബിയിൽ സർവീസ് പുനരാരംഭിക്കാൻ തീരുമാനം

അടുത്ത മാസം നവംബർ മുതൽ വിമാനങ്ങൾ വീണ്ടും പറന്നുയരും

‘വിസ് എയർ’ വിമാനങ്ങൾ വീണ്ടും പറക്കും; അബുദാബിയിൽ സർവീസ് പുനരാരംഭിക്കാൻ തീരുമാനം
‘വിസ് എയർ’ വിമാനങ്ങൾ വീണ്ടും പറക്കും; അബുദാബിയിൽ സർവീസ് പുനരാരംഭിക്കാൻ തീരുമാനം

അബുദാബി: യുഎഇയിലെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ച അൾട്രാ-ലോ-കോസ്റ്റ് കാരിയറായ വിസ് എയർ മാസങ്ങൾക്കുശേഷം അബുദാബിയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. അടുത്ത മാസം നവംബർ മുതൽ വിമാനങ്ങൾ വീണ്ടും പറന്നുയരും.

കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചു. വിസ് എയറിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, നവംബർ 20-ന് പോളണ്ടിലെ കാറ്റോവിസ്, ക്രാക്കോവ് എന്നിവിടങ്ങളിൽ നിന്ന് യുഎഇ തലസ്ഥാനത്തേക്കുള്ള ആദ്യ വിമാനങ്ങൾ സർവീസ് നടത്തും.

Also Read: ജാഗ്രത; അബുദാബിയിൽ ശക്തമായ മൂടൽമഞ്ഞ്; ദൃശ്യപരത കുറവ്, വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക

ടിക്കറ്റ് നിരക്ക് 309 പോളിഷ് സ്ലോട്ടികൾ (ഏകദേശം 312 ദിർഹം) മുതലാണ് ആരംഭിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രാസൗകര്യം വീണ്ടും ലഭ്യമാകുന്നതോടെ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും. നേരത്തെ, പ്രാദേശിക തലത്തിൽ ഉണ്ടായിരുന്ന വിസ് എയർ അബുദാബി സംയുക്ത സംരംഭം ഈ വർഷം സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. മേഖലയിലെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ, റെഗുലേറ്ററി പ്രശ്‌നങ്ങൾ, മറ്റ് ബജറ്റ് എയർലൈനുകളിൽ നിന്നുള്ള കടുത്ത മത്സരം എന്നിവയായിരുന്നു പ്രധാന കാരണങ്ങൾ.

Share Email
Top