മഞ്ഞുകാലം എത്തിയതോടെ മുന്നൊരുക്കവുമായി ഇന്ത്യന്‍ സൈന്യ; നിരീക്ഷണത്തിന് പുതുപുത്തന്‍ വണ്ടികള്‍

പോളറിസ് സ്‌പോര്‍സ്മാന്‍, പോളറിസ് ആര്‍ഇസെഡ്ആര്‍, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോര്‍ എന്നിവയാണ് രംഗത്തിറക്കിയത്

മഞ്ഞുകാലം എത്തിയതോടെ മുന്നൊരുക്കവുമായി ഇന്ത്യന്‍ സൈന്യ; നിരീക്ഷണത്തിന് പുതുപുത്തന്‍ വണ്ടികള്‍
മഞ്ഞുകാലം എത്തിയതോടെ മുന്നൊരുക്കവുമായി ഇന്ത്യന്‍ സൈന്യ; നിരീക്ഷണത്തിന് പുതുപുത്തന്‍ വണ്ടികള്‍

ലഡാക്ക്: മഞ്ഞുകാലം എത്തിയതോടെ മുന്നൊരുക്കവുമായി ഇന്ത്യന്‍ സൈന്യം. ലഡാക്കില്‍ കര്‍ശന നിരീക്ഷണം നടത്തുന്നതിനായി എല്ലാ വന്‍ സജ്ജീകരണവും ഇന്ത്യന്‍ സൈന്യം പൂര്‍ത്തിയാക്കി. ഏത് ഭൂസാഹചര്യത്തിനും അനുയോജ്യമായ വാഹനങ്ങളടക്കം (ATV – All Terrain Vehicle) ഇറക്കിയാണ് പ്രതിരോധം തീര്‍ത്തത്.

പോളറിസ് സ്‌പോര്‍സ്മാന്‍, പോളറിസ് ആര്‍ഇസെഡ്ആര്‍, ജെഎസ്ഡബ്ല്യു ഗെക്കോ അറ്റോര്‍ എന്നിവയാണ് രംഗത്തിറക്കിയത്. ഗാല്‍വാന്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ സജ്ജീകരണങ്ങള്‍.

തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തെറ്റിനീങ്ങുന്ന പ്രതലത്തിലൂടെ അനായാസം മുന്നോട്ട് പോകാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ മേഖലയില്‍ അതിശക്തമായ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലും വലിയ പ്രതിസന്ധികളെ തരണം ചെയ്യാനാവും.

Share Email
Top