റിലീസാവാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

റിലീസാവാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടീസര്‍ പുറത്തിറങ്ങി. തിയേറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ പുതുതായി ഇറങ്ങിയ ടീസര്‍ ചിത്രത്തിന്റേതായി മുന്‍പിറങ്ങിയതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. മെയ് ഒന്നിന് വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, സെന്തില്‍ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഛായാഗ്രഹണം -സുദീപ് ഇളമന്‍. സംഗീതം -ജേക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് -ജസ്റ്റിന്‍ സ്റ്റീഫന്‍.ലൈന്‍ പ്രൊഡ്യൂസര്‍ -സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ തോമസ്, എഡിറ്റര്‍ ആന്‍ഡ് കളറിങ് -ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് ഡയറക്ടര്‍ -അഖില്‍രാജ് ചിറയില്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ -പ്രശാന്ത് മാധവന്‍. വസ്ത്രലങ്കാരം -സമീറ സനീഷ്. മേക്കപ്പ് -റോണെക്‌സ് സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബിന്റോ സ്റ്റീഫന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഗിരീഷ് കൊടുങ്ങല്ലൂര്‍ സൗണ്ട് ഡിസൈന്‍ -എസ് വൈ എന്‍ സി സിനിമ. ഫൈനല്‍ മിക്‌സിങ് -രാജകൃഷ്ണന്‍ എം ആര്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് -ബബിന്‍ ബാബു. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോധരന്‍. ലൈന്‍ പ്രൊഡക്ഷന്‍ -റഹീം പി എം കെ (ദുബായ്). ഡബ്ബിങ് -സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്‌സ് -ഗോകുല്‍ വിശ്വം. കൊറിയോഗ്രാഫി -വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റര്‍ -ബില്ലാ ജഗന്‍. പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്. ഡിസൈന്‍ -ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ് -പ്രേംലാല്‍, വിഎഫ്എക്‌സ് -പ്രോമിസ്, വിതരണം -മാജിക് ഫ്രെയിംസ്.

Top