ആർ.ബി.ഐ. പലിശ കൂട്ടുമോ? ഇന്നറിയാം..! വായ്പാ ചെലവ് ഉയരുമോ എന്ന ആശങ്ക

ഇന്ത്യയുടെ വളർച്ചാ അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കും. ഓഗസ്റ്റിലെ പണനയത്തിൽ ഇന്ത്യയുടെ വളർച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ. കണക്കാക്കിയിരുന്നത്

ആർ.ബി.ഐ. പലിശ കൂട്ടുമോ? ഇന്നറിയാം..! വായ്പാ ചെലവ് ഉയരുമോ എന്ന ആശങ്ക
ആർ.ബി.ഐ. പലിശ കൂട്ടുമോ? ഇന്നറിയാം..! വായ്പാ ചെലവ് ഉയരുമോ എന്ന ആശങ്ക

മുംബൈ: പണപ്പെരുപ്പം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് വിപണി. ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര നടത്തും. തിങ്കളാഴ്ച ആരംഭിച്ച പണനയ സമിതി യോഗത്തിലെ തീരുമാനങ്ങളാണ് പ്രഖ്യാപിക്കുക. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ കാൽശതമാനം വരെ വർധന വരുത്തിയേക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ.

കാലവർഷം മോശമാകാനുള്ള സാധ്യതയും എൽനിനോ പ്രതിഭാസം മൂലം ചൂട് രൂക്ഷമാകുമെന്ന മുന്നറിയിപ്പും ഇത്തവണ നിർണായകമാണ്. ഇതിന്റെ ഭാഗമായി കാർഷികോത്പന്നങ്ങളുടെ വില ഉയരാനുള്ള സാധ്യത ശക്തമാണ്. അങ്ങനെ സംഭവിച്ചാൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കൂടുതൽ രൂക്ഷമായേക്കും. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരൾച്ചയുടെ സാഹചര്യം രൂപപ്പെട്ടുതുടങ്ങിയതും ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ഈ സാമ്പത്തികവർഷം അരശതമാനം വരെ പലിശ വർധിപ്പിക്കാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്.

ALSO READ:സ്ത്രീകൾക്ക് 10 ലക്ഷം വരെ സഹായം..! ‘ദാക്ഷായണി’ പദ്ധതിയിൽ ആർക്കൊക്കെ അപേക്ഷിക്കാം? റേഷൻ കാർഡിനും വാഹനങ്ങൾക്കും പുതിയ നിർദേശങ്ങൾ

അതേസമയം, ഇന്ത്യയുടെ വളർച്ചാ അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കും. ഓഗസ്റ്റിലെ പണനയത്തിൽ ഇന്ത്യയുടെ വളർച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ. കണക്കാക്കിയിരുന്നത്. എന്നാൽ രണ്ടാംപാദത്തിലെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നതോടെ വളർച്ചാ അനുമാനം പുതുക്കി ഉയർത്താൻ പണനയ സമിതി തീരുമാനിച്ചേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികളും ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും ഇതിനകം ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തിയിട്ടുണ്ട്.

പലിശനിരക്കിൽ മാറ്റമുണ്ടാകുമോ, വളർച്ചയുടെ പുതിയ കണക്ക് എത്രയാകും എന്നതിലേക്കാണ് ഇനി ശ്രദ്ധ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയുടെ വേഗം നിലനിർത്തുകയെന്നത് റിസർവ് ബാങ്കിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയായിരിക്കും. ബുധനാഴ്ചത്തെ പണനയ പ്രഖ്യാപനത്തോടെ ഇതുസംബന്ധിച്ച ചിത്രം കൂടുതൽ വ്യക്തമാകും.

Share Email
Top