സഞ്ജു സാംസൺ ചെന്നൈയുടെ രക്ഷകനാകുമോ? ആരാധകർ ആവേശക്കടലിൽ!

ഒപ്പം കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ നായകൻ റുതുരാജ് ഗെയ്ക്വാദും മികച്ച ഫോമിലാണ്

സഞ്ജു സാംസൺ ചെന്നൈയുടെ രക്ഷകനാകുമോ? ആരാധകർ ആവേശക്കടലിൽ!
സഞ്ജു സാംസൺ ചെന്നൈയുടെ രക്ഷകനാകുമോ? ആരാധകർ ആവേശക്കടലിൽ!

പിഎൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടം ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം സ്വന്തം തട്ടകത്തിൽ കരുത്തുകാട്ടാനാണ് ചെന്നൈയുടെ ശ്രമം. മലയാളി താരം സഞ്ജു സാംസണിന്റെ ഫോമിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ.

ഒപ്പം കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ നായകൻ റുതുരാജ് ഗെയ്ക്വാദും മികച്ച ഫോമിലാണ്. ആരാധകർ ഉറ്റുനോക്കുന്ന എം.എസ്. ധോണി, ശാരീരികക്ഷമത അനുകൂലമാണെങ്കിൽ ഇന്ന് ക്രീസിലെത്തും. നിലവിൽ 8 കളികളിൽ നിന്ന് ആറ് പോയിന്റുള്ള ചെന്നൈയും നാല് പോയിന്റുള്ള മുംബൈയും വിജയവഴിയിൽ തിരിച്ചെത്താനാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

Also Read:ഇന്ത്യൻ ബോളിംഗിൽ ‘പരിക്കിന്റെ’ കരിനിഴൽ; ഭുവനേശ്വർ കുമാർ തിരിച്ചുവരുമോ?

മറുഭാഗത്ത്, ലോകകപ്പ് താരങ്ങളുടെ മോശം ഫോമും തുടർച്ചയായ തോൽവികളും മുംബൈയെ വലയ്ക്കുന്നുണ്ട്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ വിമർശനങ്ങളുടെ നിഴലിലാണ്. സൺറൈസേഴ്‌സിനെതിരെ 243 റൺസ് വഴങ്ങിയ ബൗളിംഗ് നിരയെ ജസ്പ്രീത് ബുംറ എങ്ങനെ നയിക്കും എന്നത് നിർണ്ണായകമാണ്. പരിക്കിന്റെ പിടിയിലായിരുന്ന രോഹിത് ശർമ്മ ഇന്ന് കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Share Email
Top