കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ല; ലെവൻഡോവ്സ്കി

ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്ന് എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ല; ലെവൻഡോവ്സ്കി
കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ല; ലെവൻഡോവ്സ്കി

കോച്ച് വിശ്വാസവഞ്ചന കാണിച്ചു എന്നും കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനായി ഇറങ്ങില്ലെന്നും പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്ന് എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

രാജ്യത്തിനായി ഇനി പോളണ്ട് പരിശീലകൻ മൈക്കേൽ പ്രോബിയേഴ്‌സിന് കീഴിൽ ഇറങ്ങില്ലെന്ന് ലെവൻഡോവ്സ്കി കൂട്ടി ചേർത്തു.‘തന്നോട് കോച്ച് വിശ്വാസവഞ്ചന കാട്ടി, ഇത് വേദനിച്ചു’ – ലെവൻഡോവ്സ്കി പറഞ്ഞു.

Also Read: നിക്കോളാസ് പൂരൻ വിരമിക്കുന്നത് നിരവധി റെക്കോർഡുകളുമായി


“ഇത് ആം ബാൻഡിനെ കുറിച്ചുള്ള തീരുമാനത്തിന്റെ കാര്യമല്ല, ആ വിവരം എങ്ങനെ അറിയിച്ചു എന്നതിലാണ്. സംഭവം വേദനയുണ്ടാക്കി. കോച്ചിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം ചുമതലയുള്ള കാലത്തോളം ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കും “- ലെവൻഡോവ്സ്കി പറഞ്ഞു.

അതേസമയം പോളണ്ടിനായി ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയ താരമാണ് ലെവൻഡോസ്‌കി. 153 മത്സരങ്ങൾ അദ്ദേഹം രാജ്യത്തിനായി കളിച്ചിട്ടുണ്ട്. മത്സരങ്ങളിൽ നിന്നും 85 ഗോളുകളും അദ്ദേഹം നേടി. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നേട്ടവും സൂപ്പർ താരത്തിന് തന്നെയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും പോളിഷ് ഫോർവേഡ് വിട്ടുനിന്നിരുന്നു. ഇതിനു പകരം ക്യാപ്റ്റനായി പീറ്റർ നിയലിൻസ്കിയെ പരിശീലകൻ നിയമിച്ചു. ഇതിനെ തുടർന്നാണ് തർക്കങ്ങൾ ഉണ്ടായത്.

Share Email
Top