ലീഗിന്റെ തുണയില്‍ മുഖ്യമന്ത്രിയായാല്‍ അത് വി.ഡി സതീശന് തന്നെയാണ് തിരിച്ചടിയാകാൻ പോകുന്നത്. കെ. കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ ലീഗിന്റെ ചതി വി.ഡി സതീൻ മറക്കരുത് എന്നാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നത്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ലീഗ് നീക്കം മുന്നണി മര്യാദക്ക് ചേരാത്ത കുടില തന്ത്രമാണ് ഈ വിഭാഗം വിശേഷിപ്പിക്കുന്നത്. 10 വര്‍ഷം അധികാരമില്ലാതിരുന്ന മുസ്ലീം ലീഗ് വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് കേരളത്തിന്റെ ഭരണം പൂർണ്ണമായും നിയന്ത്രിക്കാനുള്ള അണിയറ നീക്കമാണ് നടത്തുന്നത് എന്നാണ് ആരോപണം.
ഗുരുവായൂര്‍ ഉപതെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അബ്ദുസമദ് സമദാനിക്ക് ലീഗ് ആവശ്യപ്പെടാതെ 1994ല്‍ രാജ്യസഭാ സീറ്റ് നല്‍കിയത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. എ.കെ ആന്റണിയുമായുള്ള ഗ്രൂപ്പ് പോരില്‍ ആന്റണി പക്ഷത്തെ ഡോ.എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്‍കാതിരിക്കാനായിരുന്നു കെ. കരുണാകരന്‍ രാജ്യസഭാ സീറ്റ് ലീഗിന് വെള്ളിത്തളികയില്‍ നല്‍കിയത്. കരുണാകരന്‍ നല്‍കിയ രാജ്യസഭാ സീറ്റിന്റെ നന്ദി ഒരു വര്‍ഷംപോലും ലീഗിനുണ്ടായില്ല. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ലീഗ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ഒടുവില്‍ 2005ല്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയേണ്ടി വന്നു. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു മന്ത്രിസഭയില്‍ പൊതുവിതരണ മന്ത്രിയായിരിക്കെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തി രാജിവെച്ച എ.കെ ആന്റണി പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങി 2005ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി.
Also Read: അനിശ്ചിതത്വം ഒഴിയുന്നു; കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും, തീരുമാനം ഡൽഹിയിലെന്ന് സണ്ണി ജോസഫ്
ബാബറി മസ്ജിദ് തകര്‍ച്ചക്ക് ശേഷം ലീഗിലുണ്ടായ പിളര്‍പ്പില്‍ ഐ.എന്‍.എല്ലിന് ഒപ്പം പോയ യു.എ ബീരാന്‍ രാജിവെച്ച ഒഴിവില്‍ തിരൂരങ്ങാടിയില്‍ ലീഗിന് വിജയസാധ്യതയുണ്ടായിരുന്നില്ല. തിരൂരങ്ങാടി സീറ്റ് ആന്റണിക്ക് മത്സരിക്കാന്‍ നല്‍കി ലീഗ് തന്ത്രപരമായ അടവ് നയം സ്വീകരിച്ചു. ബബറി മസ്ജിദ് തകര്‍ച്ചയില്‍ അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ നിസംഗരായ ലീഗിനെതിരെ പി.ഡി.പിയുടെ അബ്ദുല്‍ നാസര്‍ മഅദനിയും ഐ.എന്‍.എല്ലിന്റെ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും ശക്തമായ ആരോപണവുമായെത്തിയതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായിരുന്നു. തിരൂരങ്ങാടിയില്‍ ആന്റണിയെ മത്സരിപ്പിച്ച് തടിയൂരാനായിരുന്നു ലീഗ് തന്ത്രം. 1995ല്‍ ആന്റണി തിരൂരങ്ങാടിയില്‍ നിന്നും 22,256 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷമാണ് നേടിയത്. ഇതേ ആന്റണിയാണ് 2003ല്‍ സംഘടിത ശക്തി ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ കൂട്ടമായ വിലപേശല്‍ നടത്തി അവിഹിതമായ നേട്ടമുണ്ടാക്കുന്നെന്നും തുറന്നടിച്ചത്. ആന്റണിയുടെ പ്രസ്താവനക്കെതിരെ അന്ന് ലീഗ് കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ആന്റണി തിരുത്തിയില്ല.
2011ല്‍ ഉമ്മന്‍ചാണ്ടി കേവലം 4 സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായപ്പോഴാണ് മുസ്ലീം ലീഗ് അഞ്ചാം മന്ത്രി സ്ഥാനം തട്ടിയെടുത്തത്. യു.ഡി.എഫില്‍ തീരുമാനമാകും മുമ്പെ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട്ട് വച്ച് മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്ലീം ലീഗിന്റെ പിന്തുണയില്ലെങ്കിലും കോണ്‍ഗ്രസിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. മൂന്ന് സ്വതന്ത്രരടക്കം 66 പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. 7 പേരുള്ള കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ ഭൂരിപക്ഷമായി.
അതിനാല്‍ ലീഗിന്റെ സമ്മര്‍ദ്ദം പണ്ടേപ്പോലെ ഫലിക്കുകയില്ല. ഭരണത്തില്‍ നിയന്ത്രണത്തിന് ലീഗിന്റെ വരിതിയിലുള്ള മുഖ്യമന്ത്രിവേണമെന്ന കണക്കുകൂട്ടലിലാണ് വി.ഡി സതീശന് പിന്തുണയുമായി ലീഗിന്റെ രാഷ്ട്രീയക്കളി. അത് തിരിച്ചറിയാല്‍ വി.ഡി സതീശന് കഴിഞ്ഞില്ലെങ്കില്‍ കെ.കരുണാകരന് കിട്ടിയ തിരിച്ചടിയാകും കാലം കാത്തുവെക്കുക എന്നാണ്, ഈ നീക്കത്തിൽ എതിർപ്പുള്ള കോൺഗ്രസ്സ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്..
express view






