കൈവിട്ട കളിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഇറങ്ങുമ്പോൾ, വീരശൂര പരാക്രമികളായ അമേരിക്കൻ സൈനികരെ ഓർത്ത് സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ. ആകാശത്ത് പറന്ന് ചെന്ന് ബോംബിട്ട് തിരിച്ചു പോകുന്നതു പോലെയല്ല, പ്രകൃതി തന്നെ കവചം തീർത്ത ഇറാനിൽ കരസേനയെ ഇറക്കിയാൽ ഉണ്ടാകുക എന്നത്, ഇനി സൗക്ഷാൽ ട്രംപും അനുഭവിച്ചറിയും. ഇറാനിൽ കടന്നു കയറുന്ന അമേരിക്കൻ സൈനികരെ സ്രാവിൻ്റെ ഭക്ഷണമാക്കും എന്ന് ഇറാൻ പറയുന്നത് വെറുതെയല്ല , അവർക്ക് അതിനുള്ള ശേഷിയും സംവിധാനവും ഉള്ളതിനാലാണ്. അത് മണ്ടൻ ട്രംപിന് അറിയില്ലങ്കിൽ, അനുഭവിക്കുകയേ നിവൃത്തിയൊള്ളൂ.
കൂട്ടത്തോടെ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടാൽ, പിന്നെ പ്രസിഡൻ്റ് പദവിയിൽ തുടരാൻ ട്രംപിന് കഴിയുകയില്ല. അമേരിക്കയുടെ അഭിമാനവും, അന്തസ്സും, കരുത്തും, ലോകത്തിന് മുന്നിൽ കളഞ്ഞ പ്രസിഡൻ്റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് , അമേരിക്കൻ ജനതയും, ആ നാട്ടിലെ സുരക്ഷാ സേനയുമാണ് തീരുമാനിക്കേണ്ടത്. അതിനുള്ള സാഹചര്യമാണ്, ഇറാനായിട്ട് ഉടൻ ഉണ്ടാക്കി നൽകാർ പോകുന്നത്.
പേർഷ്യൻ ഗൾഫിലെ ഒരു ചെറിയ ദ്വീപാണെങ്കിലും, ഇറാൻ്റെ ഹൃദയമാണ് ഖാർഗ്. ആ ഖാർഗ് പിടിച്ചെടുക്കാനാണ് ട്രംപ് കമാൻഡോകളെ ഇപ്പോൾ അയച്ചിരിക്കുന്നത്. വെറും 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പവിഴദ്വീപ് ഇറാന്റെ സാമ്പത്തിക ജീവനാഡിയാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്.
അമേരിക്കൻ പിന്തുണയോടെ ഇറാനുമായി വർഷങ്ങളോളം യുദ്ധം ചെയ്തിട്ടും, സദ്ദാമിന് പിടിക്കാൻ പറ്റാത്ത ഈ ‘സ്വർണ്ണക്കോട്ട’ ട്രംപിനും കിട്ടാക്കനിയായി തന്നെ മാറും. അങ്ങനെ എന്ത് സാഹസത്തിന് അമേരിക്ക മുതിർന്നാൽ കടലിലൂടെ ഒഴുകുന്നത് രക്തമായിരിക്കും. കൂട്ടക്കുരുതി തന്നെ നടക്കുമെന്നത് ഉറപ്പ്.
Also Read: ഇവോ ജിമയല്ല ഇത് ഇറാൻ! ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടിയായി ഹോർമുസ് ഉപരോധം
വെനസ്വേലയല്ല ഇറാൻ എന്നത് ആദ്യം ട്രംപ് തിരിച്ചറിയണം. ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ സൈനികരും, രാജ്യത്തിനു വേണ്ടി മരിക്കുന്നത് പുണ്യമായി കാണുന്ന ഇറാൻ സേനയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതു തന്നെയാണ് ട്രംപിൻ്റെ ഭ്രാന്തിന് വഴങ്ങേണ്ടി വരുന്ന അമേരിക്കൻ സൈനിക നേതൃത്വത്തെയും ഭയപ്പെടുത്തുന്നത്.
ഇനി എന്താണ് ഖാർഗ് ദ്വീപിന്റെ പ്രത്യേകത എന്ന് നമുക്ക് നോക്കാം
ഇറാന്റെ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഖാർഗ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇതൊരു ചെറിയ ദ്വീപാണെങ്കിലും സാമ്പത്തികമായി ഇതൊരു വൻകരയോളം വരും. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി അടുക്കാൻ സാധിക്കുന്ന ആഴക്കടൽ ടെർമിനലുകളും ഇവിടെയുണ്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് ഇവിടെ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുന്നത്. ഖാർഗ് ദ്വീപിൽ അധിനിവേശത്തിന് തുനിഞ്ഞാൽ അത് നിന്ന് കത്തും. അതോടെ പ്രതിസന്ധിയിലാകുക ഈ ലോകം തന്നെയാണ്.
ഖാർഗ് ദ്വീപിനെ തകർക്കാൻ ശ്രമിച്ച ചരിത്രത്തിലെ ഒരേ ഒരു പേര്, മുൻപ് സൂചിപ്പിച്ച ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റേതാണ്. 1980ൽ തുടങ്ങിയ ഇറാൻ ഇറാഖ് യുദ്ധകാലത്ത്, ‘ടാങ്കർ യുദ്ധം’ എന്നറിയപ്പെട്ട വിനാശകരമായ ഘട്ടം അരങ്ങേറിയത് ഖാർഗിനെ കേന്ദ്രീകരിച്ചായിരുന്നു. അതും അമേരിക്കൻ പിന്തുണയോടെ. ഇറാന്റെ വരുമാനം മുടക്കാൻ സദ്ദാം തന്റെ വ്യോമസേനയെ ഖാർഗ് ദ്വീപിന് നേരെ തിരിച്ചു. തുടർന്ന് നൂറുകണക്കിന് തവണയാണ് ഇറാഖി വിമാനങ്ങൾ ഈ ദ്വീപിൽ ബോംബിട്ടത്. മാത്രമല്ല, എണ്ണക്കപ്പലുകളെ ലക്ഷ്യം വച്ച് മിസൈലുകൾ തൊടുത്തു വിടുകയുണ്ടായി. എന്നാൽ, ഇറാൻ്റെ പ്രതിരോധത്തിന് മുന്നിൽ ഈ ആക്രമണമെന്നും ഏശിയില്ല എന്നതാണ് ചരിത്രം. അമേരിക്കൻ നാവികസേനയുടെ ഇടപെടലുകൾ കൂടി തകർത്ത ഈ പ്രതിരോധത്തിൻ്റെ പുതിയ രൂപത്തെയാണ് അമേരിക്ക ഇനി നേരിടേണ്ടി വരിക.
ഇറാന്റെ എണ്ണ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന കേവലം ഒരു ഭീഷണിയല്ല. തന്റെ ആദ്യ ഭരണകാലത്ത് പോലും ‘മാക്സിമം പ്രഷർ’ നയത്തിലൂടെ ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കം.
ഖാർഗ് ദ്വീപിനെ സൈനികമായി നേരിടുക എന്നത് അമേരിക്കൻ സേനയെ സംബന്ധിച്ച് വലിയ സാഹസമാണ്. ഇറാന്റെ ഏറ്റവും ആധുനികമായ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഈ ദ്വീപിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.
Also Read: എന്തുകൊണ്ടാണ് ചില കുട്ടികൾക്ക് കണക്ക് കടുപ്പമാകുന്നത്? തലച്ചോറിലെ രഹസ്യങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ!
ഖാർഗ് ആക്രമിക്കപ്പെട്ടാൽ, ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ച് പൂട്ടപ്പെടും. ഇപ്പോഴുള്ള നിയന്ത്രിത തോതിലുള്ള തുറക്കലും അതോടെ ഇല്ലാതാകും.
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയാണിത്. ഇത് സംഭവിച്ചാൽ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം കൂപ്പ് കുത്തും. മാത്രമല്ല, ഖാർഗിനെ അമേരിക്ക ആകമിച്ചാൽ, ചെങ്കടൽ ഹുതികളും അടക്കും. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വാണിജ്യ കപ്പലുകൾ നിന്നു കത്താനും ഇത്തരമൊരു സംഭവം കാരണമാകും.
സൈനികമായി ഒരു ദ്വീപ് പിടിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് ചൈനയും റഷ്യയും ഉൾപ്പെടെയുള്ള വൻശക്തികളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമാകുമെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ കരയുദ്ധം മുൻകൂട്ടി കണ്ട് ഖാർഗ് ദ്വീപിനെ ഒരു ‘മരണക്കെണി’യായാണ് ഇറാൻ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തോക്കിൽ ഘടിപ്പിക്കാവുന്ന മൻപാഡ്‌സ് മിസൈലുകൾ മുതൽ തീരപ്രദേശങ്ങളിൽ വ്യാപകമായി വിന്യസിച്ചിരിക്കുന്ന ആന്റ-പഴ്‌സണൽ, ആന്റി-ആർമർ മൈനുകൾ വരെ ഈ പ്രതിരോധത്തിന്റെ ഭാഗമാണ്.
ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗപ്പെടുത്തി, സൈന്യം ഇറങ്ങാൻ സാധ്യതയുള്ള ബീച്ചുകളിലും മറ്റും കനത്ത കെണികളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ, ഇറാൻ മെയിൻലാൻഡിൽ നിന്ന് വെറും 25 കിലോമീറ്റർ മാത്രം അകലെയുള്ള ഖാർഗിന് ആവശ്യമായ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ആർട്ടിലറി പിന്തുണ എന്നിവ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കാൻ ഇറാന് മിന്നൽ വേഗത്തിൽ സാധിക്കും. ഇത് അമേരിക്കൻ മറൈൻസിനോ പാരട്രൂപ്പേഴ്സിനോ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ള ഒരു അസിമെട്രിക് യുദ്ധതന്ത്രമാണ് എന്നതിൽ സംശയം വേണ്ട.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
Express View
വീഡിയോ കാണാം…






