എന്നെങ്കിലും നിങ്ങൾക്ക് കൃത്യ സമയത്ത് ഒരു സ്ഥലത്ത് ‘ട്രെയിനിൽ’ എത്താനായിട്ടുണ്ടോ..? അതല്ല എന്നെങ്കിലും ഒരു ട്രെയിൻ കൃത്യ സമയത്ത് വന്നിട്ടുണ്ടോ..? ഇന്ത്യൻ റെയിൽവേ ആണെങ്കിൽ പ്രത്യേകിച്ച് മലയാളികൾ ആണെങ്കിൽ ചോദ്യം ചോദിക്കുന്ന ആളെ നിങ്ങളൊന്ന് തുറിച്ച് നോക്കും അല്ലെ.. കാരണം ട്രെയിനുകള്‍ വൈകുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്.
2024ല്‍ രാജ്യത്തെ ആകെ കണക്കെടുത്താല്‍ ട്രെയിനുകള്‍ കൂടുതല്‍ കൃത്യതയോടെ ഓടിയെന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യം മൊത്തത്തില്‍ മുന്നോട്ടെങ്കിലും അതേസമയം കേരളത്തിലെ ട്രെയിനുകളുടെ കൃത്യത പിന്നിലേക്കാണെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read : ‘മജസ്റ്റോർ സ്റ്റാറാ’; എന്നെത്തും നിരത്തിൽ എംജി മജസ്റ്റോർ ?
2023നെ അപേക്ഷിച്ച് ദേശീയ തലത്തില്‍ ട്രെയിനുകള്‍ വൈകുന്നത് ഏകദേശം എട്ടു ശതമാനം കുറഞ്ഞുവെന്നാണ് റെയില്‍യാത്രി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. യാത്രാ സമയം കൂടുന്നത് 20 മിനുറ്റില്‍ നിന്നും 18 മിനുറ്റായി കുറഞ്ഞെന്നും റെയില്‍യാത്രി പറയുന്നു. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ട്രെയിന്‍ സമയം മെച്ചപ്പെടുത്തിയവരാണ്. ഇതില്‍ ട്രെയിന്‍ വൈകുന്നത് പരമാവധി കുറച്ച ഉത്തരാഖണ്ഡ്(32%) ശരാശരി 35 മിനിറ്റാണ് ട്രെയിന്‍ വൈകുന്നത് മെച്ചപ്പെടുത്തിയെടുത്തത്. പഞ്ചാബ് 42 മിനിറ്റ്, ഗുജറാത്ത് 24 മിനിറ്റ്, ഛത്തീസ്ഗഡ് 61 മിനിറ്റ്, മധ്യപ്രദേശ് 53 മിനിറ്റും എന്ന കണക്കിൽ ട്രെയിന്‍ വൈകിയോടുന്നത് കുറച്ചിട്ടുണ്ട്. അതേസമയം ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ കൂടുതല്‍ വൈകിയോടുന്ന സ്ഥിതിയുമുണ്ടായി. ഇക്കൂട്ടത്തിലാണ് നമ്മുടെ കേരളവും.
Also Read : വൃത്തിയുടെ കാര്യത്തിൽ ഞങ്ങൾ സൂപ്പറാ! 15 ദിവസത്തിലൊരിക്കൽ പുതപ്പുകൾ കഴുകുമെന്ന് റെയിൽവേ
2023 നെ അപേക്ഷിച്ച് ഏറ്റവും മോശം അവസ്ഥയിലേക്കു പോയത് പശ്ചിമ ബംഗാളാണ്(16%). ശരാശരി 48 മിനിറ്റാണ് പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂടുതലായി വൈകിയോടിയത്. ഒഡീഷയില്‍ ട്രെയിനുകളുടെ കാര്യക്ഷമതയില്‍ 5% മാത്രമാണ് കുറവു വന്നതെങ്കിലും സമയം 69 മിനിറ്റ് വൈകി. നാലു ശതമാനം കാര്യക്ഷമത കുറഞ്ഞ തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ 29 മിനിറ്റ് കൂടുതലായി വൈകി. കേരളത്തിലാവട്ടെ മൂന്നു ശതമാനം കാര്യക്ഷമത കുറഞ്ഞപ്പോള്‍ 2023 നെ അപേക്ഷിച്ച് 31 മിനിറ്റ് ശരാശരി വൈകിയെന്ന കണക്കുകളും ഇതോടെ പുറത്തുവന്നു.