ഇറാന്‍ യുറേനിയത്തിന്റെ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഭീതിയിലാണ്. ഇറാന്‍ തങ്ങളുടെ ബഹിരാകാശ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്റെ ആണവ നയം സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, ഇസ്രയേല്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയവ, ഇറാന്റെ ബഹിരാകാശ വിക്ഷേപണ പ്രവര്‍ത്തനങ്ങളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചു. ഈ രാജ്യങ്ങള്‍, ഇറാന്‍ ആണവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാലിസ്റ്റിക് മിസൈലുകള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്.
![](https://www.expresskerala.com/news/wp-content/uploads/2024/12/ALI-9.jpg?x99656)
Also Read: ട്രംപിന്റെ രണ്ടാം വരവ് കലാശിക്കുക അമേരിക്കയുടെ ആഭ്യന്തര യുദ്ധത്തിലോ?
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസിയെ പോലുള്ള അന്താരാഷ്ട്ര നേതാക്കള്‍, ഇറാന്റെ നീക്കങ്ങളെ കുറിച്ചും ഇറാന്റെ ആണവ നയം സംബന്ധിച്ചും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ബഹിരാകാശ വിക്ഷേപണത്തിന്റെ വിജയത്തിനു പിന്നാലെ, ഇറാന്‍ ആണവ മിസൈല്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്ന ഭയമാണ് ഇപ്പോള്‍ പാശ്ചാത്യ ശക്തികളെ കീഴടക്കിയിരിക്കുന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്ന ഈ ഘട്ടത്തിലാണ് ഇറാന്‍ തങ്ങളുടെ ബഹിരാകാശ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിനിടെ ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഇസ്രയേല്‍ തുടരുന്ന യുദ്ധവും ലെബനനില്‍ അസ്വാസ്ഥ്യമുള്ള വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനാലും ഇറാന്റെ ഈ നീക്കങ്ങളെ ഒരു സംശയത്തോടെയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. വിശാലമായ മിഡില്‍ ഈസ്റ്റില്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന ഭരണകൂടവുമായി ഇറാന്‍ സാധ്യമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് വിവരം.
![](https://www.expresskerala.com/news/wp-content/uploads/2024/12/ANA9.jpg?x99656)
Also Read: ഇന്ത്യയുടെ നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടായി ഇനി റഷ്യന്‍ യുദ്ധക്കപ്പലുകള്‍
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മനാമ ഡയലോഗിന്റെ ഭാഗമായി ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഗ്രോസി, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.
യുറേനിയം കൂടുതല്‍ വേഗത്തില്‍ സമ്പുഷ്ടമാക്കാന്‍ യുറേനിയം വാതകം ഒരുമിച്ച് അതിവേഗം പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു കൂട്ടം ഉപകരണങ്ങള്‍ അടങ്ങുന്നതാണ് കാസ്‌കേഡുകള്‍. ഈ പ്രക്രിയ ഉപയോഗിച്ച് 5% യുറേനിയത്തില്‍ നിന്ന് അതിവേഗം 20% യുറേനിയം വേര്‍തിരിച്ചെടുക്കാനാകും. ഇറാന്‍ യുറേനിയം ഭൂരിഭാഗവും സംഭരിച്ചിരിക്കുന്നത് പര്‍വതത്തിനടിയില്‍ അതീവ സുരക്ഷിത മേഖലയിലെ ആണവ റിയാക്ടര്‍ കേന്ദ്രങ്ങളിലാണ്.
![](https://www.expresskerala.com/news/wp-content/uploads/2024/12/netan-9.jpg?x99656)
Also Read: സിറിയയിലെ അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞു, തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്കയെ ‘കുരുക്കി’ റഷ്യ
അതേസമയം, ആയിരക്കണക്കിന് നൂതന സെന്‍ട്രിഫ്യൂജുകള്‍ ഉപയോഗിച്ച് യുറേനിയം സമ്പുഷ്ടമാക്കാന്‍ ഇറാന്‍ തയ്യാറെടുക്കുകയാണെന്ന് നവംബര്‍ അവസാനത്തില്‍ തന്നെ
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്‍ യുറേനിയത്തിന്റെ അളവ് 60% വര്‍ദ്ധിപ്പിക്കുമെന്നും ഫോര്‍ഡോയില്‍ മാത്രം പ്രതിമാസം 34 കിലോഗ്രാമില്‍ കൂടുതല്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബ്രിട്ടനും ജര്‍മ്മനിയും ഫ്രാന്‍സും നവംബറില്‍ മുന്നോട്ട് വച്ച പ്രമേയം ഇറാനെ ചൊടിപ്പിച്ചിരുന്നു. ഇത് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുമായുള്ള ഇറാന്റെ സഹകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
![](https://www.expresskerala.com/news/wp-content/uploads/2024/12/IAEA-9.jpg?x99656)
Also Read:സിറിയയില്‍ ഇരുണ്ടയുഗത്തിന് അവസാനം; ഇനി ‘പുതുയുഗം’
‘ഒന്നിലധികം ബോംബുകളുടെ മൂല്യമുള്ള ആയുധ-ഗ്രേഡ് യുറേനിയത്തിലേക്ക് വേഗത്തില്‍ നീങ്ങാനുള്ള ശേഷി ഇറാന്‍ വര്‍ദ്ധിപ്പിക്കുന്നത് തെറ്റായ കണക്കുകൂട്ടലിന്റെയും സൈനിക നടപടിയുടെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആരോപണം. എന്നാല്‍, 2015ലെ കരാര്‍ 2025 ഒക്ടോബറില്‍ അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഇറാനെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 220 കിലോമീറ്റര്‍ കിഴക്ക് റൂറല്‍ സെംനാന്‍ പ്രവിശ്യയിലെ ഇറാന്റെ ഇമാം ഖമേനി സ്പേസ്പോര്‍ട്ടില്‍ നിന്നാണ് ബഹിരാകാശ വിക്ഷേപണം നടന്നത്. എന്നാല്‍ ഇറാന്റെ ഉപഗ്രഹ വിക്ഷേപണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ധിക്കരിക്കുന്നതായും ആണവായുധങ്ങള്‍ എത്തിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന് ആവശ്യപ്പെട്ടതായും അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട യുഎന്‍ ഉപരോധം 2023 ഒക്ടോബറില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പാശ്ചാത്യരാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി ഇറാന്റെ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സൂചന നല്‍കിയിട്ടുണ്ട്.
![](https://www.expresskerala.com/news/wp-content/uploads/2024/12/IRAN9.jpg?x99656)
Also Read:ചൈനയുടെ പടയൊരുക്കം, തായ്‌വാനിൽ യുദ്ധഭീതി
അതേസമയം, ഇറാന്‍ ആണവായുധനിര്‍മ്മാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റിപ്പോര്‍ട്ട് ഇന്നും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. അന്നുമുതല്‍ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര ആണവ ഏജന്‍സിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.