യുപിഐ ഉപയോഗത്തിന് ഇനി ചാർജ് ഈടാക്കുമോ? പാർലമെന്റ് നീക്കത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം!

2007-ലെ പേയ്‌മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ നീക്കത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്കകൾ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്

യുപിഐ ഉപയോഗത്തിന് ഇനി ചാർജ് ഈടാക്കുമോ? പാർലമെന്റ് നീക്കത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം!
യുപിഐ ഉപയോഗത്തിന് ഇനി ചാർജ് ഈടാക്കുമോ? പാർലമെന്റ് നീക്കത്തിന് പിന്നാലെ കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം!

ഡൽഹി: രാജ്യത്തെ സാധാരണ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ സേവനങ്ങൾ തുടർന്നും പൂർണ്ണമായും സൗജന്യമായി തന്നെ ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള വലിയ വ്യാപാരികളുടെ ഇടപാടുകൾക്ക് മാത്രമായിരിക്കും ഏതെങ്കിലും തരത്തിലുള്ള ചാർജ് ഈടാക്കുക. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കിയാൽ മാത്രമേ ഇത് സംഭവിക്കൂ എന്നും, എന്നാൽ ഈ ചാർജുകൾ വളരെ നാമമാത്രമായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

2007-ലെ പേയ്‌മെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ നീക്കത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്കകൾ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ഈടാക്കുന്ന എംഡിആർ നിരക്കുകളേക്കാൾ വളരെ കുറഞ്ഞ നിരക്ക് മാത്രമേ നിശ്ചിത പരിധിക്ക് മുകളിലുള്ള വലിയ വ്യാപാരികൾക്ക് ബാധകമാകൂ. സാധാരണ ഉപഭോക്താക്കളുടെമേൽ പെട്ടെന്ന് നിരക്കുകൾ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

Also Read; ഹോം ലോൺ എടുത്തിട്ടുണ്ടോ? ലക്ഷങ്ങളുടെ പലിശ ലാഭിക്കാൻ ബാങ്കുകൾ പറയാത്ത ഈ ഒരു വഴി അറിയാം!

യുപിഐ സംവിധാനത്തിന്റെ ദീർഘകാല സുസ്ഥിരതയും സാങ്കേതിക പുരോഗതിയും ഉറപ്പാക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ട് ലക്ഷ്യമിടുന്നത്. യുപിഐ ഉപയോഗം അതിവേഗം വളരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക തട്ടിപ്പുകൾ തടയാനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും നിരന്തരമായ നിക്ഷേപം ആവശ്യമുണ്ട്. ഇതിന്റെ അടുത്തഘട്ട വളർച്ചയ്ക്ക് സർക്കാർ സബ്‌സിഡികളെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്.

യുപിഐ സംവിധാനത്തെ കൂടുതൽ ശക്തവും ഭാവിക്ക് അനുയോജ്യവുമാക്കി മാറ്റാൻ സന്തുലിതമായ ഒരു ചട്ടക്കൂട് ആവശ്യമാണെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ, ഈ പുതിയ നയപരമായ മാറ്റങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദ്ദങ്ങൾ ഉണ്ടെന്ന രീതിയിലുള്ള ഊഹാപോഹങ്ങളും പ്രചാരണങ്ങളും തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു.

Share Email
Top