‘പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’..! എസ്എഫ്ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

യൂണിവേഴ്സിറ്റി ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടികളും സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഫോൺ സംഭാഷണം പുറത്തുവന്നത്

‘പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’..! എസ്എഫ്ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്
‘പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’..! എസ്എഫ്ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’—എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് തലസ്ഥാനത്ത് പുതിയ വിവാദം. എസ്‌ഐയുടേതെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ എസ്എഫ്ഐ പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

പുറത്തുവന്ന ശബ്ദരേഖയിൽ, തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറുമെന്നും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും എസ്‌ഐ പറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ് നടപടികൾ നീട്ടിവച്ചിരിക്കുന്നതെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. അതേസമയം, ശബ്ദരേഖയിലുള്ളത് എസ്‌ഐ ഗോകുലിന്റെ ശബ്ദമാണെന്ന് അദ്ദേഹം സമ്മതിച്ചതായാണ് റിപ്പോർട്ട്.

ALSO READ:ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവം വിവാദമായതിന് പിന്നാലെ എസ്‌ഐ ഗോകുലിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചുവരുത്തി വിശദീകരണം തേടി. തുടർന്ന് എഡിജിപി അന്വേഷണത്തിന് നിർദേശം നൽകി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.

യൂണിവേഴ്സിറ്റി ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷവും തുടർന്നുണ്ടായ പൊലീസ് നടപടികളും സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെയാണ് ഈ ഫോൺ സംഭാഷണം പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വം നേരത്തെ പരാതി നൽകിയിരുന്നു. അതിനിടെയാണ് എസ്‌ഐക്കെതിരായ ഭീഷണി ആരോപണം കൂടി ഉയർന്നത്. ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടാണ് ഇനി സംഭവത്തിൽ തുടർനടപടികൾക്ക് നിർണായകമാകുക.

Share Email
Top