മനാമ: കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതിനെത്തുടർന്ന് ബഹ്റൈൻ സന്ദർശനം റദ്ദാക്കി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. കമല ഹാരിസ് ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 16ന് ബഹ്റൈനിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ജനുവരി 20ന് ഔദ്യോഗിക പദവി അവസാനിക്കുന്ന കമല ഹാരിസിന്റെ വൈസ് പ്രസിഡന്റെന്ന നിലയിലുള്ള അവസാനത്തെ യാത്രയായിരുന്നു ഇത്. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ലോസ് ആഞ്ജൽസ് അഭിമുഖീകരിക്കുന്നത്.
Also Read: നിക്കോളാസ് മദൂറോയുടെ അറസ്റ്റ്; 25 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
ലോസ് ആഞ്ജൽസിൽ നാശം വിതച്ച വൻ കാട്ടുതീയിൽ കുറഞ്ഞത് പത്തുപേർ മരിച്ചതായും 10,000 വീടുകളും കെട്ടിടങ്ങളും മറ്റു നിർമിതികളും കത്തിനശിച്ചതായുമാണ് റിപ്പോർട്ട്. ഇതുവരെയും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 35,000 ഏക്കറിലധികം പ്രദേശത്തെ അഗ്നി വിഴുങ്ങിയതായി കണക്കാക്കുന്നു. കുറഞ്ഞത് 180,000 ആളുകൾക്കെങ്കിലും പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.