ബെം​ഗ​ളൂ​രുവിൽ ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളുത്തി

മൈ​സൂ​രിലെ എ​ച്ച്.​ഡി കോ​ട്ടെ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ക​നു മു​ന്നി​ൽ​വെ​ച്ച് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി

ബെം​ഗ​ളൂ​രുവിൽ ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളുത്തി
ബെം​ഗ​ളൂ​രുവിൽ ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളുത്തി

ബെം​ഗ​ളൂ​രു: മൈ​സൂ​രിലെ എ​ച്ച്.​ഡി കോ​ട്ടെ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ക​നു മു​ന്നി​ൽ​വെ​ച്ച് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി. കെ.​എ​സ്.​ആ​ർ.​ടി.​സി എ​ച്ച്.​ഡി കോ​ട്ടെ ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്കായ മ​ല്ലേ​ഷ് നാ​യ​കാ​ണ് പ്ര​തി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ക്രൂ​ര കൃ​ത്യം അ​ര​ങ്ങേ​റി​യ​ത്. എ​ച്ച്.​ഡി കോ​ട്ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

Share Email
Top