ഒറ്റപ്പാലത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയ്ക്കും ബന്ധുക്കൾക്കും കുത്തേറ്റു! ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്

ഒറ്റപ്പാലത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയ്ക്കും ബന്ധുക്കൾക്കും കുത്തേറ്റു! ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
ഒറ്റപ്പാലത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയ്ക്കും ബന്ധുക്കൾക്കും കുത്തേറ്റു! ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ നാലുപേർക്ക് കത്തിക്കൊണ്ട് കുത്തേറ്റു. പത്മജ, ഇവരുടെ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. പത്മജ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചതിലുള്ള വൈരാഗ്യത്താൽ അവിടുത്തെത്തിയ ഭർത്താവ് അനിൽ കുമാർ ഇവരെ കുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് മറ്റ് മൂന്ന് ബന്ധുക്കൾക്കും കൂടി കുത്തേറ്റത്. നെഞ്ചിലും മുതുകിലും പരിക്കേറ്റ മോഹൻ കുമാറിന്റെ നില ഗുരുതരമാണ്. പരിക്കേറ്റവർ നിലവിൽ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രതിയായ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share Email
Top