മുംബൈ: ഭാര്യയും ബന്ധുവും ചേർന്ന് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. നിഷാന്ത് ത്രിപാഠി(41) ആണ് ജീവനൊടുക്കിയത്. ഭാര്യയും ബന്ധുവായ സ്ത്രീയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തുന്ന കുറിപ്പും നിഷാന്തിന്റെ മുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിലെ സഹാറ ഹോട്ടലിൽ മുറിയെടുത്തതായിരുന്നു നിഷാന്ത്. തന്നെ ശല്യപ്പെടുത്തരുതെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷവും നിഷാന്തിനെ പുറത്തുകാണാതായതോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: ഡൽഹി തുഗ്ലക് ലേൻ ഇനി സ്വാമി വിവേകാനന്ദ മാര്‍ഗ്; പേരുമാറ്റി ബിജെപി
കമ്പനി വെബ്സൈറ്റിലും യുവാവ് ആത്മഹത്യാ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കും. അവസാനനിമിഷത്തിലും ഭാര്യയെ സ്നേഹിക്കുന്നതായും നിഷാന്ത് കുറിപ്പിൽ പറയുന്നു. സംഭവത്തിൽ, നിഷാന്തിന്റെ ഭാര്യ അപൂർവ പരീഖിനും ബന്ധു പ്രാർഥന മിശ്രയ്ക്കുമെതിരേ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.





