പ്ലാസ്റ്റിക് പൂക്കൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്: ബോംബെ ഹൈക്കോടതി

കേന്ദ്രത്തിന്റെ നിലപാടിന് മറുപടിയായി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഹർജിക്കാരായ സംഘടനയോട് നിർദ്ദേശിച്ചു

പ്ലാസ്റ്റിക് പൂക്കൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്: ബോംബെ ഹൈക്കോടതി
പ്ലാസ്റ്റിക് പൂക്കൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്: ബോംബെ ഹൈക്കോടതി

മുംബൈ: കേന്ദ്രസർക്കാർ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയിൽ പ്ലാസ്റ്റിക് പൂക്കൾ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ബോംബെ ഹൈക്കോടതി. പ്ലാസ്റ്റിക് പൂക്കളുടെ ഉപയോഗം നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രോവേഴ്‌സ് ഫ്ലവർ കൗൺസിൽ ഓഫ് ഇന്ത്യ (ജിഎഫ്‌സി‌ഐ) സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

“പ്ലാസ്റ്റിക് പൂക്കൾ പുനരുപയോഗം ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പുണ്ടോ, അതോ അവ ജൈവവിഘടനത്തിന് വിധേയമാണെന്ന് ഉറപ്പുണ്ടോ? അവ വളരെ ദുർബലമാണ്. അവ പുനരുപയോഗം ചെയ്യാൻ കഴിയുമോ?” പൂക്കൾ നിരോധിത വസ്തുക്കളുടെ പട്ടികയിൽ ഇല്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലം പരാമർശിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം.

Also Read: മകനെ തട്ടിക്കൊണ്ടു പോയെന്ന് പരാതിനൽകി എംഎൽഎ; വിമാനം തിരിച്ചിറക്കി പോലീസ്

പുനരുപയോഗം ചെയ്യാൻ കഴിയാത്തതോ ജൈവ വിസർജ്ജ്യമല്ലാത്തതോ ആയ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ഭാരതി ഡാംഗ്രെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. “പ്ലാസ്റ്റിക് പൂക്കൾ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ? എന്നും ബെഞ്ച് ചോദിച്ചു.

കേന്ദ്രത്തിന്റെ നിലപാടിന് മറുപടിയായി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഹർജിക്കാരായ സംഘടനയോട് നിർദ്ദേശിച്ചു. അലങ്കാരത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂക്കളുടെ പരമാവധി കനം സാധാരണയായി 30 മൈക്രോൺ ആണെന്ന് ഹർജിയിൽ അവകാശപ്പെട്ടു. 100 മൈക്രോണിൽ താഴെ കനമുള്ളവ ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ കേന്ദ്ര, മഹാരാഷ്ട്ര സർക്കാരുകൾ പുറപ്പെടുവിച്ച വിവിധ വിജ്ഞാപനങ്ങളിൽ നിരോധിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.

Share Email
Top