നിരവധി ആളുകൾ അർബുദത്തിന്റെ പിടിയിലാണ് ഇന്ന്. പുക വലിക്കുന്നതാണ് ശ്വാസകോശ അര്‍ബുദം വരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. എന്നാൽ പുകവലിക്കാത്ത സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കാന്‍സറുമായി ബന്ധപ്പെട്ടുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ശ്വാസകോശ അര്‍ബുദത്തിനുള്ളത്.
സ്ത്രീകളിലും ഏഷ്യക്കാരിലുമാണ് കൂടുതലും ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഡിനോ കാര്‍സിനോവ രോഗനിര്‍ണയം നടത്തിയവരില്‍ ഏകദേശം 200,000 പേര്‍ വായുമലിനീകരണവുമായി ബന്ധപ്പെട്ടവരായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്. വായുമലിനീകരണവും ശ്വസകോശ കാന്‍സര്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.
Also Read: സ്പെഷ്യൽ ചമ്മന്തി തെെരിൻ്റെ റെസിപ്പി നോക്കിയാലോ
ശ്വാസകോശ അര്‍ബുദത്തിന് കൂടുതല്‍ സാധ്യതയുള്ള പ്രത്യേത ജീന്‍ വ്യതിയാനങ്ങള്‍ മൂലമാണ് പുകവലിക്കാത്തവരില്‍ കാന്‍സര്‍ ഉണ്ടാകുന്നത്. സ്ത്രീകളിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, പ്രത്യേകിച്ച് ആര്‍ത്തവ വിരാമ സമയത്ത് ഇതിന്റെ അപകട സാധ്യത വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.