ലോകത്തിലെ സന്തോഷം വർദ്ധിച്ചുവരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഐസ്‌ലാൻഡ്. പ്രകൃതിയിലും ലിംഗസമത്വത്തിലും ആഴത്തിൽ വേരൂന്നിയ പ്രതിരോധശേഷിയിലുമാണ് ഐസ്‌ലാൻഡ് തങ്ങളുടെ സന്തോഷം കണ്ടെത്തുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഫിൻലാൻഡ് 2025 ലെ ലോക സന്തോഷ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നിലനിർത്തി. നോർഡിക് രാജ്യങ്ങൾ പരമ്പരാഗതമായി റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, ഡെൻമാർക്ക് സ്വീഡൻ ,നോർവേ, എന്നിവയെല്ലാം സർവേ ആരംഭിച്ചതിനുശേഷം അത്ര സന്തോഷത്തിലല്ല എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
വാസ്തവത്തിൽ, മികച്ച 20 രാജ്യങ്ങളിൽ ഏഴ് രാജ്യങ്ങൾ മാത്രമാണ് വർഷം തോറും സന്തോഷവാന്മാരായിരിക്കുന്നത്. 2008 ലെ ആദ്യ സൂചികയിൽ രേഖപ്പെടുത്തിയതിന് ശേഷം 9.1% വർദ്ധനവ് എന്തായാലും സന്തോഷത്തിന്റെ കാര്യത്തിൽ ഐസ്‌ലാൻഡ് നേടിയിട്ടുണ്ട്. 2008-ൽ 18-ാം സ്ഥാനത്തുണ്ടായിരുന്ന ഐസ്‌ലാൻഡ് ഈ വർഷം ലോകത്തിലെ ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ രാജ്യമായി റാങ്ക് ചെയ്യപ്പെട്ടു.
Also Read: റഷ്യന്‍ വാതക വിതരണം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വ്യവസായ ഭീമന്‍മാര്‍
സാമൂഹിക പിന്തുണയിലും, സ്വാതന്ത്ര്യത്തിലും ശ്രദ്ധേയമായ സ്കോറുകൾ രാജ്യം നേടിയിട്ടുണ്ട്. 400,000-ത്തിൽ താഴെമാത്രമുള്ള താരതമ്യേന ചെറിയ ജനസംഖ്യ. അടിസ്ഥാന സൗകര്യങ്ങൾ, പുരോഗമന സാമൂഹിക നയങ്ങൾ, ടൂറിസം എന്നിവയിൽ ഉള്ള രാജ്യത്തിൻറെ നിക്ഷേപം, ഇതിനു പുറമെ പല ഐസ്‌ലാൻഡുകാരെയും ഏറ്റവും സന്തുഷ്ടരാക്കുന്ന കാര്യം താരതമ്യേന കുറഞ്ഞ നിയന്ത്രണ സംവിധാനങ്ങളുള്ള സർക്കാർ ആണ്. രാജ്യത്തെ ഭൂപ്രകൃതിയും മറ്റൊരു മനോഹര ദൃശ്യമാണ്.

ലാന്‍ഡ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ് (land of fire and ice): തീയുടെയും മഞ്ഞിന്റെയും നാട് കൂടിയാണ് ഐസ്‌ലാൻഡ്. ഭൂമിയിലെ ഏറ്റവും മാന്ത്രികമായ സ്ഥലങ്ങളിലൊന്നായ ഇവിടെ പൂജ്യത്തിനും താഴെ താപനിലയില്‍ മഞ്ഞില്‍ ഉറഞ്ഞ് കിടക്കുന്ന ഈ പ്രദേശത്ത് എപ്പോള്‍ വേണമെങ്കില്‍ പൊട്ടിത്തെറിക്കാവുന്ന സജീവ അഗ്‌നിപര്‍വ്വതങ്ങളുമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ ഈ രാജ്യത്തിലെ ഗ്രിംസി എന്ന ചെറു ദ്വീപിലൂടെയാണ് ആര്‍ട്ടിക്ക് വൃത്തം കടന്നുപോകുന്നത്. പര്യവേക്ഷണ സാഹസികരും കച്ചവടക്കാരും കടല്‍ക്കൊള്ളക്കാരും ഒക്കെയായിരുന്ന നോര്‍വീജിയന്‍ വൈക്കിങ്ങുകള്‍, എ.ഡി. 870-ഓടെ ഇവിടേക്ക് എത്തിതുടങ്ങിയപ്പോള്‍ മുതല്‍ ഐസ്ലാന്‍ഡിന്റെ മനുഷ്യ ചരിത്രവും ആരംഭിച്ചു.
Also Read: ഗാസയെ വീണ്ടെടുക്കുന്നതിന് സഹായ പാക്കേജ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍
വാട്‌നജോക്കുള്‍
ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളില്‍ ഒന്നാണ് ഈ സ്ഥലം. കൂടാതെ സജീവമായ രണ്ട് അഗ്‌നിപര്‍വ്വതങ്ങളും ഇവിടെയുണ്ട്. ഗംഭീരമായ കാസ്‌കേഡ് വെള്ളച്ചാട്ടങ്ങള്‍, മനംനിറയ്ക്കുന്ന ലാന്‍ഡ്സ്‌കേപ്പുകള്‍ എന്നിവയും ഐസ്ലാന്‍ഡിനെ മനോഹരമാക്കുന്നു.

റെയ്‌നിസ്ഫ്ജാര
ഒരു കറുത്ത മണല്‍ കടല്‍ത്തീരമാണിത്, ഭൂമിയിൽ കാണാന്‍ കഴിയുന്ന അത്ഭുതകരമായ ഒരു ലോകമാണിത്. ഇവിടുത്തെ അഗ്നിപര്‍വ്വത ലാവകളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ കറുത്ത മണലുകള്‍ രൂപപ്പെട്ടത്. ഇവിടുത്തെ ഗാംഭീര്യത്തോടുള്ള ബസാള്‍ട്ട് സ്റ്റാക്കുകള്‍ അലയടിച്ച് എത്തുന്ന അറ്റ്‌ലാന്റിക് തിരമാലകളെ ചെറുത്ത് നില്‍ക്കുന്ന കാഴ്ചകളും, ഇതിന്റെ പശ്ചാത്തലത്തിലെ അവിശ്വസനീയവും അതിശയകരവുമായ പനോരമ വ്യൂവുകളും കാണേണ്ടത് തന്നെയാണ്.
Also Read: ട്രംപിനെ പുടിന്‍ വിശ്വസിക്കുന്നതിന്റെ കാരണം വിശദീകരിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി
ബ്ലൂ ലഗൂണ്‍
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ജിയോതെര്‍മല്‍ സ്പാകളില്‍ ഒന്നാണിത്. ഇത് മറ്റൊരു ലോകമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ ഈ മനോഹരമായ പ്രദേശം നേരിട്ട് അനുഭവിക്കുന്നതിനായി ഇവിടം സന്ദര്‍ശിക്കുന്നു. ബ്ലൂ ലഗൂണിന് ശ്രദ്ധേയമായ ഉന്മേഷദായകമായ ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കാരണം അതിലെ വെള്ളത്തില്‍ സിലിക്കയും സള്‍ഫറും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഗവേഷണ പ്രകാരം ഇത് ചര്‍മ്മരോഗങ്ങളെ സുഖപ്പെടുത്തുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പാല്‍ നീലവര്‍ണ്ണത്തിലുള്ള ഈ ജലാശയം അതിശയകരമായ ഈ വര്‍ണ്ണങ്ങള്‍ പ്രതിഫിലിപ്പിക്കുന്ന ദൃശ്യവിരുന്നു ഒരുക്കുന്നുണ്ട്.

Also Read: ട്രംപിന്റെ നീക്കം തടഞ്ഞ് അമേരിക്കൻ ജഡ്ജി ! 500,000 കുടിയേറ്റക്കാരുടെ പദവി റദ്ദാക്കാനുള്ള നീക്കം പാളി
ഹിവിറ്റ്‌സെര്‍ക്കര്‍
വാട്സ്നെസ് ഉപദ്വീപിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന 15 മീറ്റര്‍ ഉയരമുള്ള ബസാള്‍ട്ട് സ്റ്റാക്കാണ് ഹിവിറ്റ്‌സെര്‍ക്കര്‍. അതിന്റെ അടിഭാഗത്ത് രണ്ട് ദ്വാരങ്ങള്‍ ഉണ്ട്, ഇത് അതിന് ഒരു വലിയ സര്‍പ്പത്തിന്റെ രൂപം നല്‍കുന്നു. അതായത് ഈ പ്രകൃതിദത്ത പാറക്കൂട്ടം കണ്ടാല്‍ ഒരു ഭീമാകാരനായ സര്‍പ്പം വെള്ളം കുടിക്കുന്നതായി തോന്നുന്നു. പക്ഷിനിരീക്ഷിണത്തിനും പറ്റിയൊരുയിടമാണ് ഈ പ്രദേശം. ഇവിടെയായിരിക്കുമ്പോള്‍, ഫുള്‍മാര്‍, ഗള്‍സ് തുടങ്ങിയ നിരവധി ഇനം പക്ഷികളെ കാണാന്‍ കഴിയും.
സ്‌കോഗഫോസ്
ഐസ്ലാന്‍ഡിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഈ പ്രദേശത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് സ്‌കോഗഫോസ്. പച്ചപ്പ് നിറഞ്ഞ് കുന്നുകളില്‍, ഏകദേശം 197 അടി ഉയരത്തില്‍ നിന്ന് കറുത്ത മണലിലേക്കാണ് ഇവിടെ വെള്ളം പതിക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ വെള്ളത്തിച്ചാടാന്‍ താല്‍പ്പര്യമില്ലെങ്കില്‍ തീരത്തിലൂടെ പര്‍വ്വതങ്ങളുടെയും വെള്ളച്ചാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ ചെറുനടത്തതിന് സാധിക്കും. അല്ലെങ്കില്‍, ഈ വെള്ളച്ചാട്ടത്തിനെ തൊട്ടുക്കൊണ്ട് നിങ്ങള്‍ക്ക് അതിനടുത്തായി നില്‍ക്കാം. ഒരു ആവേശകരമായ ഇടമാണിത്.