മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ആരെടുക്കും? ഇന്നറിയാം

ദേവേന്ദ്ര ഫഡ്നാവിസിനേയും ഏക്നാഥ് ഷിൻഡെയെയും പിണക്കാതെയുള്ള ഫോർമുലയ്ക്കായാണു പാർട്ടിയിൽ തീരുമാനം നീളുന്നത്

മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ആരെടുക്കും? ഇന്നറിയാം
മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ആരെടുക്കും? ഇന്നറിയാം

മുംബൈ: തിരഞ്ഞെടുപ്പ് ഫലം വന്നതോട് കൂടി മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കസേര ഉറപ്പിച്ചിരിക്കെ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ പിണക്കാതെയുള്ള ഫോർമുലയ്ക്കായാണു പാർട്ടിയിൽ തീരുമാനം നീളുന്നത്. നിലവിൽ സഖ്യകക്ഷി നേതാവായ അജിത് പവാറിന്റെയും (എൻസിപി) ആർഎസ്എസിന്റെയും പിന്തുണ ഫഡ്നാവിസിനാണ്. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും. എന്നാൽ ഷിൻഡെ മുഖ്യമന്ത്രിപദത്തിനായും സാധ്യമായില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കായും സമ്മർദം തുടരുകയാണ്.

അതേസമയം ഡൽഹിയിലേക്കു പുറപ്പെട്ട ഫഡ്നാവിസ് കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് മഹായുതിയിലെ (എൻഡിഎ) ചർച്ചകളുടെ വിശദാംശങ്ങൾ ധരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരെയും കാണും. കൂടാതെ ഷിൻഡെയും അജിത്തും ഡൽഹിയിലെത്തിയേക്കുമെന്നും സൂചനകളുണ്ട്.

Also Read : രാജി വെച്ചിട്ടില്ല, തിരഞ്ഞെടുപ്പ് പരാജയത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്വം: നാനാ പട്ടോലെ

മുഖ്യമന്ത്രി സ്ഥാനത്തിനായി പോരുമുറുകുമ്പോൾ ശിവസേനാ ഉദ്ധവ് പക്ഷത്തുനിന്ന് എംഎൽഎമാരെ തന്റെ പക്ഷത്തെത്തിച്ച് ബിജെപി കേന്ദ്രനേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഷിൻഡെ നടത്തുന്നുണ്ട്. ആദ്യത്തെ രണ്ടര വർഷം ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയ ശേഷം അദ്ദേഹത്തെ പിന്നീട് ബിജെപി ദേശീയ അധ്യക്ഷനാക്കി, ഷിൻഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നൽകിയേക്കുമെന്നും നിലവിൽ സൂചനകളുണ്ട്. അതേസമയം കൂടുതൽ സീറ്റ് ആർക്കെന്നു നോക്കാതെ ബിഹാറിൽ മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാറിനു നൽകിയ നിലപാട് മഹാരാഷ്ട്രയിലും പിന്തുടരണമെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
Top