“എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും? ” നേതൃമാറ്റ വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം മേഖല റിപ്പോർട്ടിങ്ങിനിടെയാണ്, തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും എന്നാൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്

“എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും? ” നേതൃമാറ്റ വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ
“എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും? ” നേതൃമാറ്റ വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

സിപിഐഎമ്മിൽ നേതൃമാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം മേഖല റിപ്പോർട്ടിങ്ങിനിടെയാണ്, തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും എന്നാൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത്. തങ്ങളെ മാറ്റിയിട്ട് പകരം ആരെ ചുമതലപ്പെടുത്തുമെന്ന ചോദ്യം ഉന്നയിച്ച ഗോവിന്ദൻ, നിലവിൽ സംസ്ഥാന കമ്മിറ്റിയോ സെക്രട്ടേറിയറ്റോ പുനഃസംഘടിപ്പിക്കാൻ യാതൊരു ആലോചനയുമില്ലെന്ന് കൂട്ടിച്ചേർത്തു. നേതാക്കളുടെ മേൽ കുറ്റം ചാർത്തി സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

അതേസമയം, സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്തിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. തളിപ്പറമ്പിൽ മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിർപ്പ് മറികടന്ന് പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിലുണ്ടായ വീഴ്ച പരസ്യമായി ഏറ്റുപറയുന്നതാണ് ഒന്നാമത്തെ തിരുത്ത്. വെള്ളാപ്പള്ളി നടേശനെതിരെ കൃത്യമായ സമയത്ത് പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന വിലയിരുത്തലാണ് രണ്ടാമത്തേത്. കൂടാതെ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതാണ് മൂന്നാമത്തെ തീരുമാനം. തെറ്റുകൾ തിരുത്തിയും വിമർശനങ്ങൾ ഉൾക്കൊണ്ടുമാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന സൂചനയാണ് ഈ റിപ്പോർട്ട് നൽകുന്ന

Share Email
Top