കെപിസിസി അധ്യക്ഷൻ ആരാകും? വി.ഡി. സതീശൻ ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലേക്ക്!

തിങ്കളാഴ്ച രാത്രി 11.45-ഓടെ അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് കേരള ഹൗസ് നൽകുന്ന വിവരം

കെപിസിസി അധ്യക്ഷൻ ആരാകും? വി.ഡി. സതീശൻ ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലേക്ക്!
കെപിസിസി അധ്യക്ഷൻ ആരാകും? വി.ഡി. സതീശൻ ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലേക്ക്!

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിലെത്തും. ജൂലൈ 20ന് രാത്രി 11.45-ഓടെ അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് കേരള ഹൗസ് നൽകുന്ന വിവരം. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് ഔദ്യോഗികമായി സമയം തേടിയിട്ടുള്ളതെങ്കിലും, സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കലാണെന്നാണ് സൂചന.

സംസ്ഥാന കോൺഗ്രസിൽ നിലവിൽ അധ്യക്ഷനില്ലാത്തത് വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. ഡൽഹിയിലെത്തുന്ന വി.ഡി. സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ജൂലൈ 21ന് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. ഈ ചർച്ചകളിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

Also Read: പൊതിച്ചോർ വിവാദം! ‘അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; തീരുമാനം ആലപ്പുഴയിൽ മാത്രമെന്ന് മന്ത്രി കെ. മുരളീധരൻ

എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ വി.ഡി. സതീശന്റെ ഓഫീസോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 21ന് വൈകിട്ടോടെ ഡൽഹിയിൽ നിന്നും മടങ്ങുന്ന അദ്ദേഹം ജൂലൈ 22ന് സംസ്ഥാനത്ത് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. അതുകൊണ്ടുതന്നെ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചകൾ കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ ഏറെ നിർണായകമായിരിക്കും.

Share Email
Top