കേരളത്തിൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു; സോണിയയുടെ ഇടപെടലിനായി കാത്തിരിപ്പ്

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സോണിയ ഗാന്ധിയെ നേരിട്ട് ബോധ്യപ്പെടുത്തിയ ശേഷമേ രാഹുൽ ഗാന്ധിയും തന്റെ നിലപാട് വ്യക്തമാക്കൂ

കേരളത്തിൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു; സോണിയയുടെ ഇടപെടലിനായി കാത്തിരിപ്പ്
കേരളത്തിൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു; സോണിയയുടെ ഇടപെടലിനായി കാത്തിരിപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാവാതെ കോൺഗ്രസ് നേതൃത്വം വിഷമവൃത്തത്തിൽ. ഹൈക്കമാൻഡ് കടുത്ത ആശയക്കുഴപ്പത്തിലാണെന്നും ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം നടക്കാത്ത ഏക സംസ്ഥാനം കേരളമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈക്കമാൻഡ് പ്രതിനിധികൾ എംഎൽഎമാരുടെ അഭിപ്രായം തേടിയെങ്കിലും അന്തിമ തീരുമാനത്തിനായി സോണിയ ഗാന്ധിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് നേതൃത്വം. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇതുവരെയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നത് അനിശ്ചിതത്വം വർധിപ്പിക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി മൂന്ന് ചേരികളും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. വി.ഡി സതീശന് എംഎൽഎമാർക്കിടയിൽ മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും എഐസിസി ഇത് സ്ഥിരീകരിച്ചിട്ടില്ല. കെ.സി വേണുഗോപാലിനെ തന്നെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ നിലവിലെ തർക്കങ്ങൾ പരിഹരിക്കാനും അന്തരീക്ഷം ശാന്തമാകാനും വേണ്ടിയുള്ള ഒരു ‘കൂളിംഗ് പിരീഡ്’ ആയിട്ടാണ് ഹൈക്കമാൻഡ് ഈ കാലതാമസത്തെ കാണുന്നത്. സതീശൻ, ചെന്നിത്തല പക്ഷങ്ങൾ പുതിയ പാക്കേജുകളെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.

Also Read; പ്രതിപക്ഷ നേതാവ് ആരാകും? പിബി യോഗം ഇന്നും തുടരും; പിണറായിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമോ?

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സോണിയ ഗാന്ധിയെ നേരിട്ട് ബോധ്യപ്പെടുത്തിയ ശേഷമേ രാഹുൽ ഗാന്ധിയും തന്റെ നിലപാട് വ്യക്തമാക്കൂ. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച റിപ്പോർട്ടുകൾ വെറും പ്രചാരണം മാത്രമാണെന്നാണ് ഔദ്യോഗിക പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഹൈക്കമാൻഡ് ഏതു നിമിഷവും പ്രഖ്യാപനം നടത്തിയേക്കാമെങ്കിലും, മൂന്ന് പ്രമുഖ നേതാക്കളുടെയും അനുയായികൾക്കിടയിലുള്ള തർക്കം പരിഹരിക്കുക എന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.

Share Email
Top