മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍ എവിടെ കാണാം; പുതിയ അപ്‌ഡേറ്റ് പുറത്ത്

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍ എവിടെ കാണാം; പുതിയ അപ്‌ഡേറ്റ് പുറത്ത്

ടുത്തിടെ ഇറങ്ങിയ മലയാള സിനിമയില്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
മലയാള സിനിമയുടെ തലവര മാറ്റിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 200കോടി ക്ലബ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് ചിദംബരം ആയിരുന്നു. കേരളത്തിന് പുറമെ ഇതര ഭാഷകളിലും കസറിയ ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിച്ച് സ്വീകാര്യത വളരെ വലുതാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാര്‍ത്ഥ കഥ പറഞ്ഞ ഈ സര്‍വൈവല്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ അവസാനത്തോടെയോ മെയ് ആദ്യവരമോ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്തത്. 2006ല്‍ കൊച്ചിയില്‍ നിന്നും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് പോകുന്നതും അവിടെയുള്ള ഗുണാ കേവില്‍ ഒരാള്‍ അകപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇതുവരെ നേടിയത് 221.5 കോടിയാണ്. കേരളത്തില്‍ നിന്നും 69.05കോടി നേടിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും 62.25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Top