വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടാല്‍ വിലക്കും; പുതിയ ഫീച്ചറുമായി കമ്പനി

വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടാല്‍ വിലക്കും; പുതിയ ഫീച്ചറുമായി കമ്പനി

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ വന്നേക്കാം.

വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആന്‍ഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് പുതിയ ഫീച്ചര്‍ ക?ണ്ടെത്തിയത്. ആപ്പിനുള്ളിലെ ചില ലംഘനങ്ങള്‍ക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനില്‍ക്കും. ഒരു പുതിയ ചാറ്റ് ആരംഭിക്കാന്‍ ?ശ്രമിക്കുമ്പോള്‍ ‘നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ നിയന്ത്രിതമാണ്’ എന്ന് പ്രസ്താവിക്കുന്ന പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്സ്ആപ്പ് ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. സ്പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബള്‍ക്ക് മെസേജിങ് അല്ലെങ്കില്‍ അവരുടെ സേവന നിബന്ധനകള്‍ ലംഘിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കില്ലെന്ന് വാട്‌സ്ആപ്പ് ഉറപ്പുനല്‍കുന്നുണ്ട്.

ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതില്‍ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങള്‍ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നല്‍കുന്നത് തുടരാം. ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Top