ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം; പാസ് കീ വെരിഫിക്കേഷന്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം; പാസ് കീ വെരിഫിക്കേഷന്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്

ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. ആറുമാസങ്ങള്‍ക്ക് മുന്‍പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ വാട്ട്‌സാപ്പ് ലോഗിന്‍ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ബയോമെട്രിക്സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ചാല്‍ മതിയാകും അക്കൗണ്ട് വെരിഫൈ ചെയ്യാനായി.

ഇത് നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. ഈ ഫീച്ചര്‍ ലഭിക്കാനായി ആദ്യം വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യണം. അതിലെ സെറ്റിങ്സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന്‍ കാണാം. എക്സ്, ഗൂഗിള്‍, പേപാല്‍, ടിക് ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഇതിനകം പാസ് കീ സുരക്ഷാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സാപ്പും ഈ കൂട്ടത്തിലേക്ക് വരുന്നതോടെ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാട്ട്‌സാപ്പ് ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

Top