കാണുന്നത് കോടമഞ്ഞല്ല, മാരക വിഷപ്പുക! കൊച്ചിയിൽ വായുമാലിന്യം അതിരൂക്ഷം; ശ്വസിക്കുന്നത് ദിവസം എട്ട് സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമെന്ന് മുന്നറിയിപ്പ്

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്‍, ഏലൂർ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്

കാണുന്നത് കോടമഞ്ഞല്ല, മാരക വിഷപ്പുക! കൊച്ചിയിൽ വായുമാലിന്യം അതിരൂക്ഷം; ശ്വസിക്കുന്നത് ദിവസം എട്ട് സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമെന്ന് മുന്നറിയിപ്പ്
കാണുന്നത് കോടമഞ്ഞല്ല, മാരക വിഷപ്പുക! കൊച്ചിയിൽ വായുമാലിന്യം അതിരൂക്ഷം; ശ്വസിക്കുന്നത് ദിവസം എട്ട് സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമെന്ന് മുന്നറിയിപ്പ്

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നഗരത്തിലെ വായു ഗുണനിലവാര സൂചിക 188 വരെ ഉയര്‍ന്നതോടെ ജനങ്ങളിൽ ആശങ്ക ശക്തമായിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ നിലവിൽ 91-ാം സ്ഥാനത്താണ് കൊച്ചി. വിദഗ്ദ്ധരുടെ കണക്കുകൾ പ്രകാരം കൊച്ചിയിലെ വായു ശ്വസിക്കുന്നത് ദിവസം എട്ട് സിഗരറ്റുകൾ വീതം വലിക്കുന്നതിന് തുല്യമാണ്.

തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകള്‍, ഏലൂർ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്ക്, തുടർച്ചയായ നിർമാണ പ്രവർത്തനങ്ങൾ, വാഹനപ്പെരുപ്പം, വ്യവസായശാലകളിൽ നിന്നുള്ള പുക എന്നിവയാണ് മലിനീകരണം ഈ തോതിൽ ഉയരാൻ പ്രധാന കാരണങ്ങൾ. രാവിലെ ആറു മുതല്‍ എട്ടുവരെ കോടമഞ്ഞിന് സമാനമായ രീതിയിൽ കാണുന്നത് അപകടകരമായ പുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read:രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

പൂജ്യം മുതല്‍ 50 വരെയാണ് ഒരു മനുഷ്യന് ശ്വസിക്കാന്‍ അനുയോജ്യമായ വായു ഗുണനിലവാരം എന്നിരിക്കെയാണ് കൊച്ചിയുടെ സ്ഥിതി ഗുരുതരമാകുന്നത്. ഈയടുത്തിടെ നഗരത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വായു ഗുണനിലവാര സൂചിക 248 ആണ്. കൊച്ചിയിലെ വായു ഗുണനിലവാരം വളരെ മോശമായ നിലയിലാണെന്ന് വാര്‍ഷിക കണക്കുകളും വ്യക്തമാക്കുന്നു. നിലവില്‍ 153 ആയിരിക്കുന്ന വായു ഗുണനിലവാര സൂചിക നിരക്ക് വരും മണിക്കൂറുകളിൽ 200 കടക്കുമെന്നാണ് വിലയിരുത്തൽ. ഈ അന്തരീക്ഷ സ്ഥിതി തുടരുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയാഘാത സാധ്യതയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top