തൃശ്ശൂരിൽ പിടിച്ചത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തൽ; യുവാക്കൾക്ക് ജാമ്യം

ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായി

തൃശ്ശൂരിൽ പിടിച്ചത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തൽ; യുവാക്കൾക്ക് ജാമ്യം
തൃശ്ശൂരിൽ പിടിച്ചത് മ്ലാവിറച്ചി അല്ലെന്ന് കണ്ടെത്തൽ; യുവാക്കൾക്ക് ജാമ്യം

തൃശ്ശൂർ: മ്ലാവിറച്ചിയുമായി വനം വകുപ്പ് പിടികൂടിയ യുവാക്കൾക്ക് ജാമ്യം. ചാലക്കുടി സ്വദേശി സുജീഷും,ജോബിയും പിടിയിലായ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായി. 35 ദിവസമാണ് ഇവർ ജയിലിൽ കഴിഞ്ഞത്.

സുജീഷ് മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ജോബിയും ഇത് മ്ലാവിറച്ചിയാണെന്ന് മൊഴി നൽകിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഫോട്ടോകളും ഓഡിയോ മെസേജുകളും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനം വകുപ്പ് ഇവർ രണ്ട് പേരെയും അറസ്റ്റ് ചയ്തത്. എന്നാൽ പിടിച്ചെടുത്തത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും തെളിഞ്ഞതോടെ കേസിൽ കേരള ഹൈക്കോടതിയാണ് പ്രതികൾക്ക് ജാന്യം അനുവദിച്ചത്.

Share Email
Top