വിമാനത്തിന്റെ ഇരട്ടിവേഗം! എന്താണ് ഹൈപ്പര്‍ലൂപ്പ് ?

ആന്ധ്രാപ്രദേശില്‍ വിജയവാഡ-അമരാവതി റൂട്ടില്‍ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് 2017 ല്‍ ഇന്ത്യയും കരാറൊപ്പിട്ടു

വിമാനത്തിന്റെ ഇരട്ടിവേഗം! എന്താണ് ഹൈപ്പര്‍ലൂപ്പ് ?
വിമാനത്തിന്റെ ഇരട്ടിവേഗം! എന്താണ് ഹൈപ്പര്‍ലൂപ്പ് ?

വിമാനത്തേക്കാള്‍ വേഗത്തില്‍ കരമാര്‍ഗം സഞ്ചരിക്കാമെന്നതാണ് ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യ. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 2013ല്‍ അവതരിപ്പിച്ച ആശയമാണ് ഹൈപ്പര്‍ലൂപ്പ്. തുടര്‍ന്ന് ലോകം മുഴുവന്‍ ഹൈപ്പര്‍ലൂപ്പ് പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. ആന്ധ്രാപ്രദേശില്‍ വിജയവാഡ-അമരാവതി റൂട്ടില്‍ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണത്തിന് 2017 ല്‍ ഇന്ത്യയും കരാറൊപ്പിട്ടു. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റര്‍ ട്രാക്ക് തയ്യാറായത്.

ഭൂമിക്കടിയിലോ മുകളിലോ നിര്‍മ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ലൂപ്പ്. ഇതിലായിരിക്കും വാഹനം സഞ്ചരിക്കുക. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര സാധ്യമാകും. മാഗ്നെറ്റിക് ലെവിറ്റേഷന്‍ അഥവാ മാഗ് ലെവ് എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുക. ചക്രങ്ങള്‍പോലുമില്ലാതെ ട്രാക്കില്‍ നിന്ന് ഉയര്‍ന്ന് സഞ്ചരിക്കുന്നതാണ് ഈ വിദ്യ. ഹൈപ്പര്‍ലൂപ്പ് ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും.മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക.

Also Read:4ജി അതിവേ​ഗ രാജാവായി വോഡാഫോണ്‍ ഐഡിയ തന്നെ

ഇതില്‍ അന്തരീക്ഷ മര്‍ദ്ദത്തിന് രണ്ട് ഇലക്ട്രോമാഗ്‌നെറ്റിക് മോട്ടറോളുകളാണ് ക്യാപ്സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുക. കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ഡിസൈന്‍. ക്യാപ്സ്യൂളുകള്‍ക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാല്‍ ട്യൂബിന്റെ ഭാഗങ്ങള്‍ ട്രെയ്ന്‍ വളയ്ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം. സൗരോര്‍ജ പാനുലുകളില്‍ നിന്നായിരിക്കും ഊര്‍ജം.

Share Email
Top