ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ബീറ്റ്റൂട്ട്. എന്നാൽ, ബീറ്റ്റൂട്ട് കഴിക്കാൻ പലർക്കും മടിയാണ്. അങ്ങനെയുള്ളവർക്ക് ബീറ്റ്റൂട്ട് കൊണ്ടുള്ള മണി കൊഴുക്കട്ട തയ്യാറാക്കി കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഈ കൊഴുക്കട്ട കുട്ടികൾക്കും നൽകാവുന്നതാണ്.
വേണ്ട ചേരുവകൾ നോക്കാം
ബീറ്റ്റൂട്ട് – 3 എണ്ണം
ഗോതമ്പ് പൊടി – 1 കപ്പ്
ചുവന്നുള്ളി – 3 എണ്ണം
കറിവേപ്പില – 2 എണ്ണം
വെളിച്ചെണ്ണ
കറിവേപ്പില
തേങ്ങ ചിരകിയത്
Also Read: ‘വേൾഡ് ആർട് ഡേ’; അറിയാം, ചില കാര്യം…ആ കലാകാരന് ഇപ്പോൾ തന്നെ അയച്ചു കൊടുക്കൂ
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കഴുകി വൃത്തിയാക്കിയശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ ഒരു കപ്പ് ഗോമ്പ് പൊടി എടുക്കുക. ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക. ഇത് ഇഡ്ഡലി പാത്രത്തിൽവെച്ച് വേവിച്ചെടുക്കുക. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത്, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർക്കുക. ഒരുപിടി തേങ്ങ ചേർക്കുക അതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന കൊഴുക്കട്ട ചേർക്കുക. നന്നായി ഇളക്കിശേഷം പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടോടെ കഴിച്ചൂ നോക്കൂ.