സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക് തയ്യാറാക്കിയാലോ

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക്

സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക് തയ്യാറാക്കിയാലോ
സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക് തയ്യാറാക്കിയാലോ

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക് തയ്യാറാക്കിയാലോ?

ചേരുവകൾ

  1. ലോട്ടസ് ബിസ് കോഫ് ബിസ്ക്കറ്റ് 250 ​ഗ്രാം
  2. ബട്ടർ 50 ഗ്രാം
  3. വിപ്പിങ്ങ് ക്രീം ഒരു കപ്പ് (240 ml)
  4. ലോട്ടസ് ബിസ് കോഫ് സ്പ്രെഡ്ഡ് 100 gm
  5. ക്രീം ചീസ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബിസ്കറ്റ് മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച് മിക്സ് ചെയ്യുക. ഈ ബാറ്റെർ കേക്ക് ടിന്നിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സെറ്റ് ആവാൻ വയ്ക്കുക. വിപ്പിങ്ങ് ക്രീം അധികം സ്റ്റിഫ് ആകാതെ അടിച്ച് വയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ ക്രീം ചീസും സ്പ്രെഡ്ഡിൻ്റെ പകുതിയും ചേർത്ത് അടിച്ച ശേഷം കേക്ക് ടിന്നിൽ രണ്ടാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക. ബാക്കിയുള്ളവ മെൽറ്റ് ചെയ്ത കേക്കിനു മീതെ നിരത്തിയ ശേഷം കേക്ക് മാറ്റിവച്ച ബിസ്ക്കറ്റ് പൗഡർ കൊണ്ട് അലങ്കരിച്ച ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുത്താൽ ചീസ് കേക്ക് റെഡി.

Share Email
Top