പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി കേരള സർക്കാർ, ലോക കേരള സഭ പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട്

യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിലുള്ള കേരളീയരുടെ ആശങ്കകൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി കേരള സർക്കാർ, ലോക കേരള സഭ പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട്
പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി കേരള സർക്കാർ, ലോക കേരള സഭ പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിലുള്ള കേരളീയരുടെ ആശങ്കകൾ മനസ്സിലാക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം. നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക സെക്രട്ടറി അനുപമ ടി.വി, സി.ഇ.ഒ അജിത് കോളശ്ശേരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംഘർഷ മേഖലയിലുള്ള മലയാളി കുടുംബങ്ങളുടെ സുരക്ഷ, യാത്രാ തടസ്സങ്ങൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ യോഗം ചർച്ച ചെയ്യും.

Share Email
Top