പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം

മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ വിതരണ ശൃംഖലയെയും ദോഷകരമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം
പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം

ശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ വിതരണ ശൃംഖലയെയും ദോഷകരമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയുടെ പ്രധാന വാണിജ്യ പാതകൾ സംഘർഷ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Also Read: ഡിജിറ്റൽ ലോകത്തും മോദി തരംഗം; യൂട്യൂബിൽ 3 കോടി സബ്സ്ക്രൈബർമാർ, ലോകനേതാക്കളിൽ ഒന്നാമൻ

പ്രശ്നബാധിത രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പ്രവാസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും നിലവിലെ സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

Share Email
Top