ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും

വ്യാജ രേഖകള്‍ ചമച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ റദ്ദ് ചെയ്ത് അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ അനധികൃമായി ഇടം നേടി വന്‍ തുക തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പണം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വ്യാജ രേഖകള്‍ ചമച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ റദ്ദ് ചെയ്ത് അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം തിരികെ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് ആണ് നിര്‍ദ്ദേശം നല്‍കിയത്.

Also Read: ‘നേതാവാണ് എല്ലാത്തിന്റെ അവസാന വാക്കെന്ന് കരുതരുത്’; മുന്നറിയിപ്പുമായി എംവി ഗോവിന്ദന്‍

അനര്‍ഹരായ വൃക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ഇതിന് പഞ്ചായത്ത് ഡയറ്കടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തുന്നതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ അനുവദിക്കുന്ന സാമൂഹ്യ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യതയാണെന്നും ഉത്തരവില്‍ പറയുന്നു.

Share Email
Top