സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുമെന്നും അറിയിപ്പുണ്ട്.

വേനല്‍മഴ ലഭിച്ചതോടെ ചൂടിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വന്നിട്ടില്ല. ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

Top