യുക്രെയ്‌നിലേക്ക് അയച്ച ആയുധങ്ങള്‍ ട്രാക്ക് ചെയ്യാനായില്ല: അമേരിക്കയ്ക്കുണ്ടായത് വന്‍ പാളിച്ച

ഷിപ്പിംഗ് വഴി കൊണ്ടുപോകുന്ന ആയുധങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് അസാധ്യമാക്കിയെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

യുക്രെയ്‌നിലേക്ക് അയച്ച ആയുധങ്ങള്‍ ട്രാക്ക് ചെയ്യാനായില്ല: അമേരിക്കയ്ക്കുണ്ടായത് വന്‍ പാളിച്ച
യുക്രെയ്‌നിലേക്ക് അയച്ച ആയുധങ്ങള്‍ ട്രാക്ക് ചെയ്യാനായില്ല: അമേരിക്കയ്ക്കുണ്ടായത് വന്‍ പാളിച്ച

യുക്രെയ്നിലേക്കുള്ള പതിനായിരക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ ആയുധങ്ങള്‍ എത്തിയോ എന്ന് പരിശോധിക്കാനുള്ള അമേരിക്കയുടെ ട്രാക്കിംഗ് സംവിധാനത്തില്‍ പാളിച്ച. ആയുധങ്ങള്‍ എത്തിച്ചോ ഇല്ലയോ എന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാനായില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍, അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകളും റഷ്യയുമായുള്ള ബന്ധം വഷളാക്കാന്‍ അവ കാരണമാകുമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കാരണം യുക്രെയ്നിലേക്കുള്ള പ്രധാന ആയുധ കയറ്റുമതി ദീര്‍ഘകാല കാലതാമസം നേരിട്ടിരുന്നു.

Also Read: ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

മറ്റൊരു പ്രധാന പ്രശ്‌നം പെന്റഗണിന്റെ ‘ആയുധ-ട്രാക്കിംഗ് സംവിധാനത്തിലെ സാങ്കേതിക പിഴവായിരുന്നു. അതിനാല്‍ ഷിപ്പിംഗ് വഴി കൊണ്ടുപോകുന്ന ആയുധങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് അസാധ്യമാക്കിയെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്റഗണിലെ ഇന്‍സ്പെക്ടര്‍ ജനറലും ജിഎഒയും നടത്തിയ അന്വേഷണങ്ങളില്‍, യുക്രെയ്‌നില്‍ എത്തിച്ച ആയുധങ്ങളുടെ എണ്ണത്തെക്കുറിച്ചും കയറ്റുമതിയിലെ കാലതാമസത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭരണകൂടത്തിന് വ്യക്തതയില്ലെന്ന് കണ്ടെത്തിയെന്നും റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.എന്നാല്‍ യുക്രെയ്‌നിലേയ്ക്ക് ആയുധങ്ങള്‍ നല്‍കിയെന്നതിന് തെളിവായി ‘ഡെലിവറി’ എന്ന പദം കമ്പ്യൂട്ടറില്‍ അടയാളപ്പെടുത്തുന്നതിനു വേണ്ടി പെന്റഗണ്‍ മാനുവലായി അപ്‌ഡേറ്റ് ചെയ്‌തെന്നും പെന്റഗണിലെ ഉദ്യോഗസ്ഥന്‍ ഏജന്‍സിയോട് പറഞ്ഞു .

Share Email
Top