ഞങ്ങൾ ഇസ്രയേലിനെ വിശ്വസിക്കുന്നില്ല..! തുറന്നടിച്ച് ഇറാൻ; ഗാസയിലേത് ഇസ്രയേലിന്റെ ആട്ടിൻ തോലിട്ട ചെന്നായ നയം..?

വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇസ്രയേൽ തീരുമാനം സംശയാസ്പദമാണ് എന്ന് ഇറാൻ പറഞ്ഞാൽ അത് അങ്ങനെ തന്നെയാവാനാണ് സാധ്യത. ഇറാന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സംശയമാണത്.

ഞങ്ങൾ ഇസ്രയേലിനെ വിശ്വസിക്കുന്നില്ല..! തുറന്നടിച്ച് ഇറാൻ; ഗാസയിലേത് ഇസ്രയേലിന്റെ ആട്ടിൻ തോലിട്ട ചെന്നായ നയം..?
ഞങ്ങൾ ഇസ്രയേലിനെ വിശ്വസിക്കുന്നില്ല..! തുറന്നടിച്ച് ഇറാൻ; ഗാസയിലേത് ഇസ്രയേലിന്റെ ആട്ടിൻ തോലിട്ട ചെന്നായ നയം..?

ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും, യുദ്ധം അവസാനിച്ചു എന്ന ഹമാസ് പ്രഖ്യാപനത്തിന് പിന്നാലെ പലായനം ചെയ്തവർ തിരിച്ചുവരുന്നതുമായ വാർത്തകളാണ് ലോകം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. എന്നാൽ, ഗാസ വെടിനിർത്തൽ എന്ന ഇസ്രയേൽ പ്രഖ്യാപനത്തിൽ എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യത്തിൽ കടുത്ത സംശയം രേഖപ്പെടുത്തിയിരിക്കുകയാണ് ഇറാൻ. വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ പാലിക്കുമോ എന്ന കാര്യത്തിൽ വിശ്വാസമില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.

തങ്ങളുടെ ചിരവൈരികളായ ഇസ്രയേൽ നൽകുന്ന ഉറപ്പുകളെ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “മുമ്പുള്ള ഉടമ്പടികളിലെല്ലാം സയണിസ്റ്റ് ഭരണകൂടത്തിന്റെ തന്ത്രങ്ങളെയും ചതികളെയും കുറിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, സയണിസ്റ്റ് ഭരണകൂടത്തിൽ ഒരു വിശ്വാസവുമില്ല,” അരാഗ്ച്ചി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, വെടിനിർത്തലിന് ഇറാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ ‘കുറ്റകൃത്യങ്ങൾ’ തടയാൻ ലക്ഷ്യമിട്ടുള്ള ഏത് പദ്ധതിക്കും ഇറാന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു.

റഷ്യൻ മധ്യസ്ഥ സന്ദേശം സ്ഥിരീകരിച്ച് ഇറാൻ

ഗാസ വെടിനിർത്തലിനോടൊപ്പം ഇസ്രയേൽ-ഇറാൻ ബന്ധം സംബന്ധിച്ച നിർണായക വിവരങ്ങളും ഇറാൻ വെളിപ്പെടുത്തി. റഷ്യ വഴി ഇസ്രയേൽ ഒരു സന്ദേശം കൈമാറിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാനും ഇസ്രയേലും തമ്മിൽ 12 ദിവസത്തെ യുദ്ധം നടന്നതിനും തുടർന്ന് ഇറാനിയൻ ആണവ-സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതിനും പിന്നാലെയാണ് ഈ സന്ദേശം കൈമാറ്റം ചെയ്യപ്പെട്ടത്. “കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങൾക്ക് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ഒരു ഫോൺ കോൾ ഉണ്ടായി,” അരാഗ്ച്ചി വെളിപ്പെടുത്തി. ഈ സംഭാഷണത്തിൽ, ഇറാനുമായി യുദ്ധം പുനരാരംഭിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് നെതന്യാഹു ഉറപ്പുനൽകിയതായി സന്ദേശത്തിലുണ്ടായിരുന്നു. ഈ സന്ദേശം റഷ്യയിലെ ഇറാൻ അംബാസഡർക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഏത് നടപടിയെയും ഇറാൻ പിന്തുണയ്ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. “വംശഹത്യ യുദ്ധം നിർത്തുക, അധിനിവേശ ശക്തികളെ പിൻവലിക്കുക, മാനുഷിക സഹായം എത്തിക്കുക, പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, പലസ്തീനികളുടെ മൗലികാവകാശങ്ങൾ യാഥാർത്ഥ്യമാക്കുക എന്നിവ ഉൾപ്പെടുന്ന ഏതൊരു നടപടിയെയും സംരംഭത്തെയും ഇസ്ലാമിക് റിപ്പബ്ലിക് എപ്പോഴും പിന്തുണച്ചിട്ടുണ്ട്,” എന്നും അവർ അറിയിച്ചു.

ഗാസയിലെ ബന്ദികൾ ഒക്ടോബർ13 ന് തിരിച്ചെത്തുമെന്ന് ട്രംപ്

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ശേഷം ഗാസയിൽ തടവിലാക്കിയ എല്ലാ ബന്ദികളെയും അവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ഒക്ടോബർ13 ന് ‘തിരിച്ചെത്തുമെന്ന്’ വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു.

“ബന്ദികളെ മോചിപ്പിക്കാനായി ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, അവരെല്ലാം ഒക്ടോബർ 13 ന് തിരിച്ചെത്തുമെന്ന് ഞങ്ങൾ കരുതുന്നു, അതിനാൽ അതാണ് സംഭവിക്കാൻ പോകുന്നത്, അതിൽ മരിച്ചവരുടെ മൃതദേഹങ്ങളും ഉൾപ്പെടും,” ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ പറഞ്ഞു.

ഗാസയെ തകർത്ത് മാനുഷിക ദുരന്തം അഴിച്ചുവിട്ട രണ്ട് വർഷത്തെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 20 ഇന സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് സംസാരിച്ചത്. ഈജിപ്തിലെ ചർച്ചകൾക്ക് ശേഷം ധാരണയിലെത്തിയ ഈ പദ്ധതി പ്രകാരം, ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കും, പകരം ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ മുൻകൂട്ടി സമ്മതിച്ച ഒരു രേഖയിലേക്ക് പിൻവലിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

Also Read: ട്രംപിന് കിട്ടാത്തത്, മച്ചാഡോയ്ക്ക് കിട്ടിയത്! ആകെ വഷളായി 2025 ലെ ‘സമാധാനം’; അവാർഡ് വരുത്തിവെച്ച വിന..

ഇസ്രയേലിന്റെ ഉറപ്പിനെക്കുറിച്ചുള്ള ഇറാന്റെ സംശയങ്ങൾ ന്യായമാണ്. മുൻപും വെടിനിർത്തലുകൾ ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെ വെള്ളത്തിൽ വരച്ച വരപോലെ മാഞ്ഞുപോയതായാണ് ചരിത്രം. ഇസ്രയേൽ സുരക്ഷിത മേഖല എന്ന് വിശേഷിപ്പിച്ച പ്രദേശത്തുപോലും ബോംബിടുകയും, ആക്രമിക്കുകയും ചെയ്തത് ലോകം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള ഇസ്രയേൽ തീരുമാനം സംശയാസ്പദമാണ് എന്ന് ഇറാൻ പറഞ്ഞാൽ അത് അങ്ങനെ തന്നെയാവാനാണ് സാധ്യത. ഇറാന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സംശയമാണത്.

Share Email
Top