ഞങ്ങൾക്ക് വേണ്ടത് മന്ത്രിമാരെയല്ല, വിഷയ വിദഗ്ധരായ സ്ത്രീകളെ; ആസൂത്രണ ബോർഡ് നിയമനത്തിൽ പരസ്യ അതൃപ്തിയുമായി ബിന്ദു കൃഷ്ണ

ആസൂത്രണ ബോർഡിന്റെ വിദഗ്ധ അംഗങ്ങളുടെ പട്ടികയിൽ സ്ത്രീകളാരും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിന്ദു കൃഷ്ണ മുൻപ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

ഞങ്ങൾക്ക് വേണ്ടത് മന്ത്രിമാരെയല്ല, വിഷയ വിദഗ്ധരായ സ്ത്രീകളെ; ആസൂത്രണ ബോർഡ് നിയമനത്തിൽ പരസ്യ അതൃപ്തിയുമായി ബിന്ദു കൃഷ്ണ
ഞങ്ങൾക്ക് വേണ്ടത് മന്ത്രിമാരെയല്ല, വിഷയ വിദഗ്ധരായ സ്ത്രീകളെ; ആസൂത്രണ ബോർഡ് നിയമനത്തിൽ പരസ്യ അതൃപ്തിയുമായി ബിന്ദു കൃഷ്ണ

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ഉയർന്ന പോരായ്മകളിൽ പരസ്യ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ. ബോർഡിൽ മന്ത്രിമാരെയല്ല, മറിച്ച് അതത് മേഖലകളിൽ വ്യക്തമായ കഴിവ് തെളിയിച്ച വിഷയ വിദഗ്ധരായ സ്ത്രീകളെയായിരുന്നു ഉൾപ്പെടുത്തേണ്ടിയിരുന്നതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ആവശ്യപ്പെട്ടത് വനിതാ മന്ത്രിമാരെ ഉൾപ്പെടുത്താനല്ലെന്നും ഇക്കാര്യത്തിലെ വിയോജിപ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഇന്ന് (നവംബർ 5) ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിലും ഈ വിഷയം ചർച്ചയായേക്കുമെന്നാണ് വിവരം.

ആസൂത്രണ ബോർഡിന്റെ വിദഗ്ധ അംഗങ്ങളുടെ പട്ടികയിൽ സ്ത്രീകളാരും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിന്ദു കൃഷ്ണ മുൻപ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു വനിതാ മന്ത്രിമാരായ കെ. തുളസിയെയും ബിന്ദു കൃഷ്ണയെയും ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. എന്നാൽ, പുതുതായി നിയമിച്ച ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൽ റഹീം എന്നീ രണ്ട് വിദഗ്ധ അംഗങ്ങളും പുരുഷന്മാരാണ് എന്നത തന്നെയാണ് വിമർശനത്തിന് വഴിവെച്ചത്.

Also Read:പി.എസ്.സി പരീക്ഷാ ക്രമക്കേട്; കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി നേതൃത്വം, രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തും

അതേസമയം, മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതിയെ തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരെന്ന് മന്ത്രി വ്യക്തമാക്കി. കോടതി നിർദ്ദേശിച്ചതുപോലെ കൃത്യമായി നോട്ടീസ് നൽകി ഹിയറിംഗ് പൂർത്തിയാക്കിയ ശേഷം ഭരണസമിതി വീണ്ടും പിരിച്ചുവിടുമെന്നും, ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Share Email
Top