‘ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചത്’: രാജ് താക്കറെയുമായുള്ള സംയുക്ത റാലിയിൽ ഉദ്ധവ് താക്കറെ

മുംബൈ നഗരസഭയിലും മഹാരാഷ്ട്രയിലും താനും രാജും ഒരുമിച്ച് അധികാരം പിടിച്ചെടുക്കുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു

‘ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചത്’: രാജ് താക്കറെയുമായുള്ള സംയുക്ത റാലിയിൽ ഉദ്ധവ് താക്കറെ
‘ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചത്’: രാജ് താക്കറെയുമായുള്ള സംയുക്ത റാലിയിൽ ഉദ്ധവ് താക്കറെ

മുംബൈ: ഏതാണ്ട് 20 വർഷത്തിനിടെ ആദ്യമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയുമായി രാഷ്ട്രീയ വേദി പങ്കിട്ട് ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ. ശനിയാഴ്ച നടന്ന സംയുക്ത റാലിയിൽ, താനും രാജ് താക്കറെയും “ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഒന്നിച്ചത്” എന്നാണ് ഉദ്ധവ് വ്യക്തമാക്കിയത്.

മുംബൈ നഗരസഭയിലും മഹാരാഷ്ട്രയിലും താനും രാജും ഒരുമിച്ച് അധികാരം പിടിച്ചെടുക്കുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു. “ഒരുമിച്ചു നിൽക്കാൻ വേണ്ടിയാണ് നമ്മൾ ഒന്നിച്ചു ചേർന്നിരിക്കുന്നത്,” അദ്ദേഹം ഊന്നിപ്പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും പൊതുവേദി പങ്കിട്ട് ‘അവാജ് മറാത്തിച്ച’ എന്ന പേരിൽ ഒരു വിജയസമ്മേളനം നടത്തി. സംസ്ഥാന സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിച്ചുകൊണ്ട് സർക്കാർ നേരത്തെ പുറപ്പെടുവിച്ച രണ്ട് സർക്കാർ ഉത്തരവുകൾ പിൻവലിച്ചതിന്റെ ആഘോഷമായിരുന്നു ഈ റാലി.

” ഞങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ സർക്കാരിനെ അനുവദിക്കില്ല” എന്നും ഇരുനേതാക്കളും വ്യക്തമാക്കി.

Share Email
Top