CMDRF

വയനാട് ദുരന്തം; തിരിച്ചറിയാത്ത എട്ട് പേരുടെ സംസ്കാരം ഉടൻ

വയനാട് ദുരന്തം; തിരിച്ചറിയാത്ത എട്ട് പേരുടെ സംസ്കാരം ഉടൻ
വയനാട് ദുരന്തം; തിരിച്ചറിയാത്ത എട്ട് പേരുടെ സംസ്കാരം ഉടൻ

പുത്തുമല: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ എട്ട് പേരുടെ സംസ്കാരം ഉടൻ. പുത്തു മലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നൽകിയ 64 സെൻറ് സ്ഥലത്താണ് കുഴിമാടമൊരുക്കുന്നത്. 2019ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം കൂടിയാണിവിടം.

തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് മൃതദേഹങ്ങൾ കൽപറ്റ പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ട് പേരുടെത് സംസ്കരിക്കുന്നത്. മൃതദേഹങ്ങൾക്ക് പുറമെ കൈകാലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾക്കും പ്രത്യേകം കുഴി ഒരുക്കുന്നുണ്ട്. സർവമത പ്രാർഥനക്കു ശേഷമാണ് സംസ്കാരം.

Top