വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും

വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി അറിയിച്ചു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.

വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top