CMDRF

വയനാടിന് സഹായവുമായി സൗബിൻ ഷാഹിർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വയനാടിന് സഹായവുമായി സൗബിൻ ഷാഹിർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
വയനാടിന് സഹായവുമായി സൗബിൻ ഷാഹിർ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി കൂടുതൽ സിനിമ താരങ്ങൾ. നടന്‍ സൗബിൻ ഷാഹിർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20 ലക്ഷം രൂപയാണ് നടൻ കെെമാറിയത്. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ പേരിലാണ് തുക നൽകിയത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.

Top