വാട്ടര്‍പ്രൂഫ് ഫോണ്‍; ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി

വാട്ടര്‍പ്രൂഫ് ഫോണ്‍; ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി

ദില്ലി: രാജ്യത്തെ ആദ്യ ഐപി69 നിലവാരമുള്ള സ്മാര്‍ട്ട്ഫോണായ ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി പുറത്തിറങ്ങുന്നു. ജൂണ്‍ 13ന് ഈ സവിശേഷ ഫോണ്‍ വിപണിയിലെത്തും. ഹൈ-എന്‍ഡ് ഫ്‌ലാഗ്ഷിപ്പ് ഫോണുകളില്‍ വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68 എങ്കില്‍ ഒരുപടി കൂടി കടന്ന് ഒപ്പോ കൂടുതല്‍ സുരക്ഷിതത്വമുള്ള ഐപി69 സര്‍ട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ+ ഒരുക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ വാട്ടര്‍പ്രൂഫ് റേറ്റഡ് സ്മാര്‍ട്ട്ഫോണായി ഒപ്പോ എഫ്27 പ്രോ+ മാറും. ഐപി69 സുരക്ഷാ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഒപ്പോ എഫ്27 പ്രോ+ 5ജി. പരമാവധി വാട്ടര്‍പ്രൂഫ് സുരക്ഷ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഐപി68ന്റെ അപ്‌ഡേറ്റഡ് രൂപമാണ് ഐപി69. ജലത്തിന് പുറമെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് അവശിഷ്ടങ്ങളില്‍ നിന്നും കൂടുതല്‍ സുരക്ഷയും ഐപി69 ഓഫര്‍ ചെയ്യുന്നു. അര മണിക്കൂര്‍ നേരം ഫോണ്‍ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം. എന്നാല്‍ എത്ര മീറ്റര്‍ വരെ ആഴത്തില്‍ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്പനി വിശദമാക്കിയിട്ടില്ല.

Top