മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടി ഭാവന തന്റെ പഴയ സിനിമകളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമകൾ താൻ സാധാരണയായി വീണ്ടും കാണാറില്ലെന്ന് ഒരു അഭിമുഖത്തിൽ നടി പറഞ്ഞു. സ്‌ക്രീനിൽ തന്നെ കാണുമ്പോൾ എനിക്ക് ക്രിഞ്ചാണ് തോന്നാറുള്ളത്. നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തെ കാണുമ്പോഴും ഇതേ അനുഭവമാണ്. 16-ാം വയസ്സിൽ അഭിനയം തുടങ്ങിയ സമയമായതിനാൽ, ആ സിനിമയിലെ തന്റെ ശബ്ദവും മോഡുലേഷനും കേൾക്കുമ്പോൾ “പഴയ ഇ-മെയിൽ ഐഡി പറഞ്ഞു കൊടുക്കുന്ന ഫീലാണ്” തോന്നാറുള്ളതെന്നും ഭാവന വ്യക്തമാക്കി.
‘നമ്മൾ’ സിനിമയിലെ പരിമളം എന്ന കഥാപാത്രം ഐക്കോണിക് ആണെന്നും ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഭാവന കൂട്ടിച്ചേർത്തു. എന്നാൽ, ആ സിനിമയിലെ തന്റെ സംസാര രീതി ഇപ്പോൾ കേൾക്കുമ്പോൾ ചമ്മൽ തോന്നാറുണ്ട്. ഈ സിനിമയിലെ രംഗങ്ങൾ സോഷ്യൽ മീഡിയ റീലുകളിൽ ഇപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടന്നുെ ഭാവന കുട്ടിച്ചേർത്തു.
Also Read: സ്ത്രീപീഡകർക്ക് നികുതിപ്പണത്തിൽ അവാർഡോ? പരിഹസിച്ച് ജോയ് മാത്യു
സോഷ്യൽ മീഡിയയിൽ തനിക്ക് ആദ്യം ഒരു പ്രൈവറ്റ് അക്കൗണ്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭാവന വെളിപ്പെടുത്തി. തന്നെക്കുറിച്ച് ‘ഡിവോഴ്‌സ് ആകാൻ പോകുകയാണ്’, ‘ഡിവോഴ്‌സ് ആയി’ എന്നിങ്ങനെയുള്ള നിരവധി വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങാൻ തീരുമാനിച്ചത്. ആക്ടീവ് ആകേണ്ട, വ്യാജവാർത്തകളിൽ വ്യക്തത വരുത്താൻ വേണ്ടി ഒരു ഒഫീഷ്യൽ അക്കൗണ്ട് വെക്കൂ എന്ന് പലരും നിർദ്ദേശിച്ചതിനെ തുടർന്നാണ് താൻ ഇൻസ്റ്റാഗ്രാമിൽ ജോയിൻ ചെയ്തതെന്നും, കമന്റുകൾ ഇടയ്ക്ക് നോക്കാറുണ്ടെന്നും ഭാവന പറഞ്ഞു.














