പുതിയ ന്യൂനമർദ്ദം; മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്

പുതിയ ന്യൂനമർദ്ദം; മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്
പുതിയ ന്യൂനമർദ്ദം; മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തെക്ക് കിഴക്കൻ ബംഗാൾ കടലിലും ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്നലെ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിൽ തമിഴ്‌നാട്, ശ്രീലങ്ക എന്നിവയുടെ തീരപ്രദേശങ്ങളിലേക്ക് നീങ്ങും. ഇതുമൂലം തമിഴ്നാട്, പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ ഇന്ന് നേരീയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബർ 12ന് ചെങ്കൽപേട്ട്, വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ മത്സ്യത്തൊഴിലാളികൾ ഈ മേഖലകളിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ചെന്നൈ -കൊച്ചി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

നാളെ മുതൽ 13 വരെ 4 ദിവസത്തേക്ക് തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും ഒന്നുരണ്ട് സ്ഥലങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

Share Email
Top