കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; യുഎഇയില്‍ യെല്ലോ അലര്‍ട്ട്

കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; യുഎഇയില്‍ യെല്ലോ അലര്‍ട്ട്

അബുദാബി: യുഎഇയില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് രാവിലെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. രാജ്യത്ത് പൊതുവെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്. താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടും.

ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണി വരെയാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നത്. അബുദാബിയിലും ദുബൈയിലും താപനില യഥാക്രമം 40 ഡിഗ്രി സെല്‍ഷ്യസും 36 ഡിഗ്രി സെല്‍ഷ്യസും വരെയാകും. തീവ്രത കുറഞ്ഞ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. ഒമാന്‍ കടലില്‍ രാവിലെ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും പ്രവചിച്ചിരു

Top