‘വാർ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമയുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് ആണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

‘വാർ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു
‘വാർ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന ‘വാർ 2’ റിലീസിന് ഒരുങ്ങുകയാണ്. ജൂനിയർ എൻടിആറും ഒരു പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ആഗസ്റ്റ് 14 ന് വാർ 2 റിലീസ് ചെയ്യും.

സിനിമയുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് ആണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘വാർ’, ‘പത്താൻ’, ‘ടൈഗർ 3’ എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്.

Also Read: നിർമാതാവായി സാമന്ത എത്തുന്നു

അതേസമയം ചിത്രത്തിന്റെ ഷൂട്ട് ഇപ്പോൾ തുടരുകയാണ്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.

Share Email
Top