അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹം, നായകനായി മമ്മൂട്ടി മാത്രം; മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെ, തനിക്ക് അഭിനയത്തേക്കാൾ സിനിമ നിർമ്മിക്കാനാണ് താല്പര്യമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു

അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹം, നായകനായി മമ്മൂട്ടി മാത്രം; മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ
അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹം, നായകനായി മമ്മൂട്ടി മാത്രം; മനസ്സ് തുറന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

നകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് സിനിമ നിർമ്മിക്കുകയാണ് തന്റെ സ്വപ്നമെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത നടനും സംവിധായകനുമായ നാദിർഷാ അവതരിപ്പിക്കുന്ന ‘നാദിർ ഷോ’ എന്ന യൂട്യൂബ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകവെ, തനിക്ക് അഭിനയത്തേക്കാൾ സിനിമ നിർമ്മിക്കാനാണ് താല്പര്യമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. “അച്ഛന്റെ പേരിലുള്ള ഒരു സിനിമയാണ് എന്റെ സ്വപ്നം. ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് ഒരുക്കണം. ‘ഉമ്മൻ ചാണ്ടി’ എന്ന പേരിൽ തന്നെ സിനിമ പുറത്തിറക്കാനാണ് ആഗ്രഹം. അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണെന്നാണ് എന്റെ വിശ്വാസം. ആ സിനിമ യാഥാർഥ്യമാക്കണമെന്നാണ് ആഗ്രഹം” ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ നായകസ്ഥാനത്തേക്ക് മറ്റാരെക്കാളും ചാണ്ടി ഉമ്മന്റെ മനസ്സിലുള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖം മാത്രമാണ്. ഈ പ്രഖ്യാപനം ഇതിനോടകം തന്നെ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Also Read: ‘അർഷിദ് മോന്റെ വിയോഗം ഉള്ളുലയ്ക്കുന്നു, ഇങ്ങനെയുള്ള ക്രൂരതകൾ ഇനിയുണ്ടാകരുത്’; വികാരാധീനയായി കെ.എസ്. ചിത്ര

നേരത്തെ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘പ്രതിച്ഛായ’ എന്ന സിനിമയിലെ പല രംഗങ്ങളും കഥാപശ്ചാത്തലവും ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന രീതിയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയെ ഓർമ്മിപ്പിക്കുന്ന ഒരു സർക്കാരിന്റെ അവസാന കാലഘട്ടവും, പാർട്ടിയുടെ ജനകീയ മുഖമായ ‘കെ.എം. വർഗ്ഗീസ്’ എന്ന മുഖ്യമന്ത്രിയുമാണ് ആ സിനിമയുടെ കേന്ദ്രബിന്ദു. രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുന്നതിനിടെ അദ്ദേഹത്തിന് നേരെ ഗുരുതരമായ ഒരു ആരോപണം വരികയും, തുടർന്ന് മുഖ്യമന്ത്രി കസേരയിലേക്ക് അദ്ദേഹത്തിന്റെ ഇളയ മകൻ ‘ജോൺ’ എത്തുന്നതുമാണ് പ്രതിച്ഛായയുടെ കഥ.

Share Email
Top