തിയേറ്റർ ആസ്വാദനത്തിൽ കൂടുതൽ വിജ്ഞാനം ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ വരൂ

'നാഷണൽ സ്കൂൾ ഓഫ് ഡ്രാമ'യിൽ തിയേറ്റർ അപ്രിസിയേഷൻ പ്രോഗ്രാം

തിയേറ്റർ ആസ്വാദനത്തിൽ കൂടുതൽ വിജ്ഞാനം ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ വരൂ
തിയേറ്റർ ആസ്വാദനത്തിൽ കൂടുതൽ വിജ്ഞാനം ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ വരൂ

തിയേറ്റർ ആസ്വാദനത്തിൽ കൂടുതൽ വിജ്ഞാനം ആഗ്രഹിക്കുന്നവരാണോ എങ്കിൽ അവർക്കായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.), തിയേറ്റർ അപ്രിസിയേഷൻ കോഴ്‌സ് നടത്തുന്നു. ജനുവരി 28 മുതൽ ഫെബ്രുവരി അഞ്ചുവരെ ന്യൂഡൽഹി എൻ.എസ്.ഡി. കാംപസിൽവെച്ചായിരിക്കും കോഴ്‌സ് നടത്തുക.

ദേശീയതലത്തിലുള്ള തിയേറ്റർ വിദഗ്ധരുടെ സെഷനുകൾ, നാടകങ്ങൾ കാണാനുള്ള അവസരം, രചനാ പണിപ്പുര തുടങ്ങിയ കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. ജനുവരി ഒന്നിന് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം. ഹിന്ദി/ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.

Also Read : അറിയാം സർവകലാശാല വാർത്തകൾ

വിശദവിജ്ഞാപനം www.nsd.gov.in -ലുണ്ട്. അപേക്ഷ ഇതേ വെബ്‌സൈറ്റ് വഴി ജനുവരി 15-ന് രാത്രി 11.59 വരെ ഓൺലൈനായി നൽകാവുന്നതാണ് .താമസസൗകര്യമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവേശനം നേടുംമുൻപ്‌ രജിസ്ട്രേഷൻ ഫീസായി 5000 രൂപ ഓൺലൈനായി അടയ്ച്ചിരിക്കണം. വിശദ അന്വേഷണങ്ങൾക്ക് nsd.theatreappreciation@gmail.com സന്ദർശിക്കാവുന്നതാണ്.

Share Email
Top