CMDRF

‘ജീവിതം ആസ്വദിക്കണം’, കുടുംബസമേതം ലോഡ്ജിൽ മുറിയെടുത്ത്, പകൽ നാട്ടിലിറങ്ങി കവർച്ച, പിടിയിലായി

‘ജീവിതം ആസ്വദിക്കണം’, കുടുംബസമേതം ലോഡ്ജിൽ മുറിയെടുത്ത്, പകൽ നാട്ടിലിറങ്ങി കവർച്ച, പിടിയിലായി
‘ജീവിതം ആസ്വദിക്കണം’, കുടുംബസമേതം ലോഡ്ജിൽ മുറിയെടുത്ത്, പകൽ നാട്ടിലിറങ്ങി കവർച്ച, പിടിയിലായി

കണ്ണൂർ: തളിപ്പറമ്പ് ആന്തൂർകാവിന് സമീപം ചെനാൽ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും, ഒന്നേമുക്കാൽ പവനും കവർന്ന കേസിലെ പ്രതിയായ കന്യാകുമാരി കണ്ടൽ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) പോലീസ് അറസ്റ്റുചെയ്തു. അതേസമയം പ്രതിയിൽനിന്ന് 70,000 രൂപ കണ്ടെടുത്തു. കുടുംബസമേതം ലോഡ്ജുകളിൽ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ്.

വ്യാഴാഴ്ച പകലാണ് പ്രതി വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നത്. തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. കണ്ണൂർ ആന്തൂർകാവിന് സമീപത്തെ സി.സി.ടി.വി.കൾ പരിശോധിച്ചു. ഇതിൽനിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥർക്കിടയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടർന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്.

അതേസമയം പ്രതി കണ്ണൂർ തോട്ടടയിലെ ഒരു റിസോർട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പ്രതി ഇലക്ട്രോണിക്സ് സാധനങ്ങൾ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവർച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. ശേഷം തങ്കമണിയുടെ വീട്ടിലെത്തിയതും വ്യാജന്റെ വേഷത്തിൽ. തുടർന്ന് പകൽ സമയത്ത് വാതിൽ തകർത്താണ് അകത്തുകയറിയത്. ശേഷം വീട്ടിൽ പണവും ആഭരണങ്ങളുമെടുത്തശേഷം പറശ്ശിനിയിലെത്തി മുറി ഒഴിവാക്കി കുടുംബവുമായി രക്ഷപ്പെടുകയായിരുന്നു.

കവർച്ച ജീവിതം ആസ്വദിക്കാൻ

ജീവിതം ആസ്വദിക്കാൻ കവർച്ച നടത്തി കുടുംബസമേതം ചുറ്റിക്കറങ്ങുന്നയാളാണ് പിടിയിലായ പി. ഉമേഷ് എന്ന ഉമേഷ് റെഡ്ഡി. കണ്ണൂർ ആന്തൂർകാവിന് സമീപം ചെനാൽ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാൽ പവനും കവർന്ന കേസിലാണ് ഉമേഷ് ഇപ്പോൾ അറസ്റ്റിലായത്. അതേസമയം ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്താണ് മോഷണത്തിന് എത്തിയത്. സമാനരീതിയിൽ തൃശ്ശൂർ ഗുരുവായൂർ കേന്ദ്രീകരിച്ചും നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ പ്രതിയാണിയാൾ.

ഭാര്യയെയും മക്കളെയും ലോഡ്ജിൽ മുറിയിലാക്കി പകൽ ടി.വി., ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് സാധനങ്ങൾ റിപ്പയർ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്നാണ് കവർച്ച നടത്തേണ്ട വീട് പ്രതി കണ്ടെത്തുന്നത്. ഇലക്ട്രീഷ്യനെന്ന വ്യാജേന ഒരാൾ നാട്ടിൽ കറങ്ങിയ വിവരം നാട്ടുകാരിൽനിന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ആ വഴിക്ക് അന്വേഷണം നടത്തി. ശേഷം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പ്രതിയിലേക്കെത്തി അറസ്റ്റ്ചെയ്തത്. അതേസമയം മലയാളം നല്ലവണ്ണം സംസാരിക്കുന്ന ഇയാൾ സംശയം തോന്നാത്ത വിധത്തിലാണ് വീടുകളിൽ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അകത്തുകയറി വീടുകളുടെ അന്തരീക്ഷം പഠിച്ചെടുക്കാൻ സാധിക്കുമെന്നതിനാലാണ് റിപ്പയറിങ്ങിനായി വീടുകളിൽ എത്തുന്നത് എന്നും പോലീസ് വ്യക്തമാക്കി.

Top